ലൈഫ്മിഷന്‍ കോഴവിവാദം; സൂത്രധാരന്‍ എം. ശിവശങ്കറെന്ന് ഉറപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്; വാട്സാപ്പ് ചാറ്റുകള്‍ ലഭിച്ചു

ലൈഫ്മിഷന്‍ കോഴവിവാദം; സൂത്രധാരന്‍ എം. ശിവശങ്കറെന്ന് ഉറപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്; വാട്സാപ്പ് ചാറ്റുകള്‍ ലഭിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലൈഫ്മിഷന്‍ പദ്ധതിയിലെ കോഴയുറപ്പിച്ചതിന് പിന്നിലെ സൂത്രധാരന്‍ എം. ശിവശങ്കറെന്ന് ഉറപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ അന്വേഷണം.

പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നതിന് രണ്ട് ദിവസം മുന്‍പ് റെഡ്ക്രസന്‍റിനായി കത്ത് തയാറാക്കി നല്‍കിയത് ശിവശങ്കറാണെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ ഇഡിക്ക് ലഭിച്ചു. ശിവശങ്കര്‍ നിസഹകരണം തുടരുന്നതിനിടെ ലൈഫ്മിഷന്‍ മുന്‍ സിഇഒ യു.വി. ജോസിനെ ഇഡി മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ജൂലൈ 11നാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെയ്ക്കുന്നത്. . ധാരണാപത്രം എങ്ങിനെയാകണം അതില്‍ കോണ്‍സുലേറ്റ് എങ്ങിനെ ഇടപെടണം അനുബന്ധ കത്തുകള്‍ എങ്ങനെ നല്‍കണം എന്നെല്ലാം നിര്‍ദേശിച്ചത് ശിവശങ്കറാണെന്ന് വാട്സപ്പ് ചാറ്റുകള്‍ വ്യകതമാക്കുന്നു. ധാരണാപത്രം ഒപ്പിട്ടതിന് രണ്ട് ദിവസം മുന്‍പ് 2019 ജൂലൈ ഒന്‍പതിനാണ് ശിവശങ്കര്‍ വാട്സപ്പ് വഴി സ്വപ്നയ്ക്ക് ഈ നിര്‍ദേശം നല്‍കുന്നത്.

കത്തിന്‍റെ ഉളളടക്കം എപ്രകാരമാകണമെന്ന് അന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് അയച്ച വാട്സപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോണ്‍സുലേറ്റ് കത്ത് നല്‍കണമെന്നാണ് ഒരു മിനിറ്റിന് ശേഷമുള്ള രണ്ടാമത്തെ സന്ദേശം. രവീന്ദ്രനെ വിളിക്കാമെന്നും ശിവശങ്കര്‍ സ്വപ്നയെ ഉപദേശിക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രനെയാണ് സന്ദേശത്തില്‍ പരാമര്‍ശിച്ചതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍.

ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന്‍റെ തലേദിവസം കത്തുകള്‍ അയച്ചുനല്‍കാനും സ്വപ്നയോട് ശിവശങ്കര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രളയദുരിത ബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനും ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനും‌ 21കോടി 72 ലക്ഷം രൂപയുടെ പദ്ധതിയാണ് റെഡ്ക്രസന്‍റ് ആവിഷ്ക്കരിച്ചത്.