ഇന്ത്യയുടെ വാനമ്പാടി ഓര്‍മ്മയായി; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു
സ്വന്തം ലേഖിക
മുംബൈ: വിഖ്യാത ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു.
92 വയസ്സായിരുന്നു. കോവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി പതിനൊന്നിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമായത്.
പതിമൂന്നാം വയസില്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇന്ത്യയുടെ വാനമ്പാടി എന്നാണ് ലതാ മങ്കേഷ്‌കറെ വിശേഷിപ്പിക്കുന്നത്.
പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങിയ വിശിഷ്ട പുരസ്‌കാരങ്ങള്‍ ഗായികയെ തേടിയെത്തി.
Third Eye News Live
0