play-sharp-fill
മഞ്ജുവാര്യര്‍ക്ക് മേത്തറില്‍ ഫ്ലാറ്റില്ല;  പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശബ്‌ദരേഖകള്‍ മിമിക്രി; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പുതിയ വാദങ്ങള്‍ നിരത്തി ദിലീപ്; കേസില്‍ തിങ്കളാഴ്ച രാവിലെ 10.15 ന് കോടതി വിധി പ്രഖ്യാപിക്കും

മഞ്ജുവാര്യര്‍ക്ക് മേത്തറില്‍ ഫ്ലാറ്റില്ല; പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശബ്‌ദരേഖകള്‍ മിമിക്രി; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പുതിയ വാദങ്ങള്‍ നിരത്തി ദിലീപ്; കേസില്‍ തിങ്കളാഴ്ച രാവിലെ 10.15 ന് കോടതി വിധി പ്രഖ്യാപിക്കും

സ്വന്തം ലേഖിക

കൊ​ച്ചി​:​ ​നടിയെ ആക്രമിച്ച കേസിലെ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ​ ​വ​ധി​ക്കാ​ന്‍​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യെ​ന്ന കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്കെതിരെ എതിര്‍വാദം ഉന്നയിച്ച്‌ നടന്‍ ദിലീപ്.

നടിയെ ആക്രമിച്ച കേസിന് ബലം പകരാന്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസാണിതെന്നും അതുകൊണ്ടുതന്നെ ജാമ്യം നല്‍കണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത​നി​ക്കെ​തി​രെ​ ​പ്രോ​സി​ക്യൂ​ഷ​ന്‍​ ​ഉ​ന്ന​യി​ച്ച​ ​പ​ല​ ​വാ​ദ​ങ്ങ​ളും​ ​തെ​റ്റാ​ണെ​ന്നും​ ​ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം​ ​തെ​ളി​യി​ക്കാ​ന്‍​ ​പ​ര്യാ​പ്ത​മ​ല്ലെ​ന്നും​ ​ദി​ലീ​പ് ​പ​റ​യു​ന്നു.​ ​എ​റ​ണാ​കു​ളം​ ​എം.​ജി​ ​റോ​ഡി​ല്‍​ ​മ​ഞ്ജു​ ​വാ​ര്യ​രു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​മേ​ത്ത​ര്‍​ ​ ഫ്ലാറ്റി​ല്‍​ ​വ​ച്ച്‌ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യെ​ന്ന് ​പ്രോ​സി​ക്യൂ​ഷ​ന്‍​ ​പ​റ​യു​ന്നു.​ ​

എ​ന്നാ​ല്‍,​ ​എം.​ജി​ ​റോ​ഡി​ല്‍​ ​ഇ​ങ്ങ​നെ​യൊ​രു​ ​ ഫ്ലാറ്റി​ല്ല.​ ​ശ്രീ​ക​ണ്ഠ​ത്ത് ​റോ​ഡി​ല്‍​ ​മേ​ത്ത​ര്‍​ ​ഡോ​വ​ര്‍​ ​കോ​ര്‍​ട്ട് ​അ​പ്പാ​ര്‍​ട്ട്മെ​ന്റ് ​ആ​ണു​ള്ള​ത്.​ ​അ​ത് ​ത​ന്റെ​ ​പേ​രി​ലാ​ണ്.
വി​ദേ​ശ​ത്തു​ള്ള​ ​ആ​ലു​വ​ ​സ്വ​ദേ​ശി​ ​വ്യ​വ​സാ​യി​ ​സ​ലി​മി​ന്റെ​ ​മൊ​ഴി​ ​എ​ടു​ക്കാ​തെ​യാ​ണ് ​പ്രോ​സി​ക്യൂ​ഷ​ന്‍​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കു​ന്ന​ത്.​ ​

സാ​മ്പത്തി​ക​ ​പ്ര​ശ്ന​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​ലിം​ ​ന​ല്‍​കി​യ​ ​പ​രാ​തി​ ​ക്രൈം​ബ്രാ​ഞ്ച് ​ഓ​ഫീ​സി​ലു​ള്ള​താ​യി​ ​അ​റി​വു​ണ്ട് .
തനിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയല്ല. ബാലചന്ദ്രകുമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്.

അദ്ദേഹം നല്‍കിയ ശബ്ദരേഖകളും മൊബൈല്‍ ഫോണും അടിസ്ഥാനമാക്കിയാണ് കേസിന്റെ അന്വേഷണം. ത​നി​ക്കെ​തി​രെ​ ​പ്രോ​സി​ക്യൂ​ഷ​ന്‍​ ​ഹാ​ജ​രാ​ക്കി​യ​ ​ശ​ബ്ദ​രേ​ഖ​ക​ള്‍​ ​ആ​ളു​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച്‌ ​ശ​ബ്ദാ​നു​ക​ര​ണം​ ​ന​ട​ത്തി​ ​റെക്കാേർഡ് ​ചെ​യ്ത​താ​ണെ​ന്നും​ ​ശ​ബ്ദ​രേ​ഖാ​ ​പ​ക​ര്‍​പ്പു​ക​ള്‍​ ​കി​ട്ടി​യ​ശേ​ഷം​ ​ഇ​ക്കാ​ര്യം​ ​തെ​ളി​യി​ക്കാ​മെ​ന്നും​ ​ദി​ലീ​പ് ​ഹൈ​ക്കോ​ട​തി​യി​ല്‍​ ​ബോ​ധി​പ്പി​ച്ചു

​അ​നൂ​പി​ന്റെ​ ​ശ​ബ്ദ​രേ​ഖ​യാ​യി​ ​പ​റ​യു​ന്ന​ ​കാ​ര്യ​ങ്ങ​ളി​ലെ​ ​ശ​ബ്ദം​ ​തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.​ ​തെ​റ്റാ​യ​ ​കാ​ര്യ​ങ്ങ​ള്‍​ ​പ​റ​ഞ്ഞു​ ​കു​റ്റ​സ​മ്മ​തം​ ​ന​ട​ത്താ​ന്‍​ ​ചോ​ദ്യം​ചെ​യ്യ​ലി​ല്‍​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​നി​ര്‍​ബ​ന്ധി​ച്ച​പ്പോ​ഴാ​ണ് ​ഇ​തു​മാ​യി​ ​സ​ഹ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു​ ​പ​റ​ഞ്ഞ് ​നി​ഷേ​ധി​ച്ച​ത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ബൈജു പൗലോസിനെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന വാദം അടിസ്ഥാരഹിതമാണ്.
വിചാരണക്കോടതിയുടെ വളപ്പില്‍ വെച്ച്‌ 2017 ഡിസംബറില്‍ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ 2017 ല്‍ കേസ് പ്രത്യേക കോടതിയില്‍ എത്തിയിട്ടില്ല. 2018 ഫെബ്രുവരിയിലാണ് അങ്കമാലി കോടതിയില്‍ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് ബൈജു പൗലോസ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും ദിലീപ് ചോദിച്ചു.

2021​ ​ഒ​ക്ടോ​ബ​ര്‍​ 26​ന് ​ദാ​സ​നെ​ ​ഫോ​ണി​ല്‍​ ​വി​ളി​ച്ച​പ്പോ​ള്‍​ ​ത​ന്നെ​ക്കു​റി​ച്ച്‌ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ല്‍​ ​ച​ര്‍​ച്ച​ ​ന​ട​ക്കു​ക​യാ​ണെ​ന്ന് ​പ​റ​ഞ്ഞ​താ​യി​ ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​മൊ​ഴി​യു​ണ്ട്.​ ​എ​ന്നാ​ല്‍,​ ​ത​ന്റെ​ ​വീ​ട്ടി​ലെ​ ​സ​ഹാ​യി​യാ​യി​രു​ന്ന​ ​ദാ​സ​ന്‍​ 2020​ല്‍​ ​പി​രി​ഞ്ഞു​പോ​യി.​ ​ദാ​സ​നെ​യും​ ​മ​ക​നെ​യും​ ​അ​ന്യാ​യ​മാ​യി​ ​ക​സ്റ്റ​ഡി​യി​ല്‍​ ​വെച്ചു​ ​പ​റ​യി​പ്പി​ച്ച​താ​കാം​ ​ഇ​തെ​ന്നും​ ​ദി​ലീ​പ് ​ആ​രോ​പി​ക്കു​ന്നു.

കേസില്‍ പ്രോസിക്യൂഷന്റെ ദിലീപ് അടക്കമുള്ള പ്രതികളുടെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് പറഞ്ഞതോടയാണ് ഇക്കാര്യങ്ങള്‍ രേഖാമൂലം ബോധിപ്പിയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ തിങ്കളാഴ്ച രാവിലെ 10.15 ന് കോടതി വിധി പ്രഖ്യാപിക്കും.