മുസ്ലീം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് പിണറായി; ന്യൂനപക്ഷക്ഷേമവകുപ്പ് തിരിച്ചെടുത്ത് വി.അബ്ദുറഹിമാനെ അപമാനിച്ചെന്ന് കുഞ്ഞാലിക്കുട്ടി; ക്രിസ്ത്യന്‍ സഭകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും ആരോപണം; ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദത്തില്‍ മുങ്ങുമ്പോള്‍

മുസ്ലീം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് പിണറായി; ന്യൂനപക്ഷക്ഷേമവകുപ്പ് തിരിച്ചെടുത്ത് വി.അബ്ദുറഹിമാനെ അപമാനിച്ചെന്ന് കുഞ്ഞാലിക്കുട്ടി; ക്രിസ്ത്യന്‍ സഭകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും ആരോപണം; ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദത്തില്‍ മുങ്ങുമ്പോള്‍

Spread the love

സ്വന്തം ലേഖകന്‍

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്ത വിവാദത്തില്‍ മുസ്ലിം ലീഗടക്കമുള്ളവര്‍ വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തില്‍ മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്ന് മുഖ്യമന്ത്രി. ന്യൂനപക്ഷ വകുപ്പ് ഏത് മന്ത്രിക്ക് കൊടുക്കുന്നുവെന്നല്ല, കൊടുത്തിട്ട് തിരിച്ചെടുക്കുന്നത് അപമാനിക്കലാണെന്നയിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഒരു സമുദായത്തിന്റെ പേര് പറഞ്ഞ് തിരിച്ചെടുക്കുന്നത് ആ സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. ഇതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വകുപ്പ് വി.അബ്ദുറഹ്മാനു നല്‍കിയതയാണ് അനൗദ്യോഗികമായി പ്രഖ്യാപനം വന്നിരുന്നത്. എന്നാല്‍ ഔദ്യോഗിക വകുപ്പ് പ്രഖ്യാപനത്തില്‍ വി.അബ്ദുറഹ്മാനില്‍ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും ആഭ്യന്തരവും ഉള്‍പ്പെടെ ഇരുപതോളം വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ കീഴിലാണ്. ഔദ്യോഗിക വകുപ്പ് പ്രഖ്യാപനത്തില്‍ വി. അബ്ദുറഹ്മാന്റേതല്ലാത്ത മറ്റൊരു മന്ത്രിയുടേയും വകുപ്പു മാറ്റിയിട്ടുമില്ല.

ക്രിസ്ത്യന്‍ സഭകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന ആരോപണം ശക്തമാണ്. മുസ്ലിം ലീഗ് ന്യൂനപക്ഷ വിഭാഗങ്ങളുടെ പാര്‍ട്ടിയാണ് എന്നത് ശരിയാകാം. മുസ്ലിം ലീഗല്ല ഇടതുസര്‍ക്കാരിന്റെ വകുപ്പ് തീരുമാനിക്കുന്നതെന്നും മുസ്ലിംകള്‍ക്ക് തന്നിലും ഈ സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

താമരശ്ശേരി രൂപതയുടെ യുവജന വിഭാഗം മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്തായത് ലീഗിന്റെ ആരോപണം ശരിവെച്ചിരുന്നു. ചങ്ങിനാശ്ശേരി അതിരൂപത പബ്ലിക്ക് റിലേഷന്‍സ് ജാഗ്രത സമിതിയും ഇതേ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ഇതേ ആവശ്യം കത്തോലിക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.

ഒരു സമുദായം ആ വകുപ്പ് കൈകാര്യം ചെയ്താല്‍ ശരിയാകില്ലെന്ന ചിലരുന്നയിച്ച സമ്മര്‍ദത്തിന്റെ ഫലമാകുന്നതാണ് വിഷയം. അതൊരു സമുദായത്തെ അപമാനിക്കലല്ലേ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Tags :