മുസ്ലീം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് പിണറായി; ന്യൂനപക്ഷക്ഷേമവകുപ്പ് തിരിച്ചെടുത്ത് വി.അബ്ദുറഹിമാനെ അപമാനിച്ചെന്ന് കുഞ്ഞാലിക്കുട്ടി; ക്രിസ്ത്യന്‍ സഭകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും ആരോപണം; ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദത്തില്‍ മുങ്ങുമ്പോള്‍

സ്വന്തം ലേഖകന്‍ മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്ത വിവാദത്തില്‍ മുസ്ലിം ലീഗടക്കമുള്ളവര്‍ വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തില്‍ മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്ന് മുഖ്യമന്ത്രി. ന്യൂനപക്ഷ വകുപ്പ് ഏത് മന്ത്രിക്ക് കൊടുക്കുന്നുവെന്നല്ല, കൊടുത്തിട്ട് തിരിച്ചെടുക്കുന്നത് അപമാനിക്കലാണെന്നയിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഒരു സമുദായത്തിന്റെ പേര് പറഞ്ഞ് തിരിച്ചെടുക്കുന്നത് ആ സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. ഇതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വകുപ്പ് വി.അബ്ദുറഹ്മാനു നല്‍കിയതയാണ് അനൗദ്യോഗികമായി പ്രഖ്യാപനം വന്നിരുന്നത്. എന്നാല്‍ ഔദ്യോഗിക വകുപ്പ് പ്രഖ്യാപനത്തില്‍ വി.അബ്ദുറഹ്മാനില്‍ നിന്നും ന്യൂനപക്ഷ ക്ഷേമ […]