ശബരിമല വിൽക്കാനിറങ്ങിയ ബിജെപിയ്ക്ക് അയ്യപ്പശാപം: പത്തനംതിട്ടയിൽ പോലും തകർന്നടിഞ്ഞ് ബിജെപി; അയ്യപ്പന്റെ ശരണം ഏശിയില്ല: ബിജെപിയിൽ വീണ്ടും കലാപക്കൊടി ഉയരുന്നു; നിലപാടിന്റെ വിജയമായി ഇടതു മുന്നണിക്ക് തിരഞ്ഞെടുപ്പ് ഫലം

ശബരിമല വിൽക്കാനിറങ്ങിയ ബിജെപിയ്ക്ക് അയ്യപ്പശാപം: പത്തനംതിട്ടയിൽ പോലും തകർന്നടിഞ്ഞ് ബിജെപി; അയ്യപ്പന്റെ ശരണം ഏശിയില്ല: ബിജെപിയിൽ വീണ്ടും കലാപക്കൊടി ഉയരുന്നു; നിലപാടിന്റെ വിജയമായി ഇടതു മുന്നണിക്ക് തിരഞ്ഞെടുപ്പ് ഫലം

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സജീവമായി സമര രംഗത്തുണ്ടായിരുന്ന ബിജെപിയ്ക്ക് അയ്യപ്പശാപം വൻ തിരിച്ചടിയാകുന്നു. സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ തരംഗം വോട്ടാക്കി മാറ്റാമെന്ന് പ്രതീക്ഷിച്ച് രംഗത്തിറങ്ങിയ ബിജെപിയ്ക്ക് അയ്യപ്പന്റെ തട്ടകത്തിൽ പോലും വൻ തിരിച്ചടിയായി മാറി. ശബരിമലയിൽ ആചാരം ലംഘിച്ച് നടത്തിയ സമരത്തിന്റെ ശാപമാണ് ഇപ്പോൾ ബിജെപിയ്ക്ക് നേരിടേണ്ടി വന്നതെന്നാണ് വിശ്വസികൾ വിശ്വസിക്കുന്നത്. എന്നാൽ, ഹിന്ദു വോട്ടുകളിൽ വിള്ളൽ വീഴ്ത്തുക എന്ന സിപിഎമ്മിന്റെ തന്ത്രം വിജയിച്ചെന്നാണ് തിരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നു വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് നടന്ന 39 സീറ്റിൽ 22 ഇടതും സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണി ഉജ്വല വിജയം നേടിയത് ഇതാണ് വ്യക്തമാകുന്നത്.
ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ സമരങ്ങൾ വൻ തിരിച്ചടിയായി മാറിയെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. യുഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾ ബിജെപി പിടിച്ചെടുത്തതൊഴിച്ചാൽ മറ്റൊരു സീറ്റിലും ബിജെപിയ്ക്ക് പച്ചതൊടാൻ പോലും സാധിച്ചിട്ടില്ല. ആറു സീറ്റുകൾ പുതുതായി നേടിയാണ് ഇടതു മുന്നണി വിജയം ഉറപ്പിച്ചിരിക്കുന്നത്.
ശബരിമല വിഷയത്തിൽ ബിജെപി സന്നിധാനത്ത് വരെ കയറി നടത്തിയ സമരങ്ങളും, നാമജപങ്ങളും വോട്ടു പോലുമായി മാറിയിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലം. ശബരിമല വിഷയത്തിൽ ഹിന്ദു ഏകീകരണമുണ്ടാകുമെന്നും ഇതുവഴി ഇടതു സർക്കാരിനെ അട്ടിമറിക്കാമെന്നായിരുന്നു ബിജെപിയും സംഘപരിവാറും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇത് ആദ്യം തന്നെ പാളിയതായാണ് വ്യക്തമാകുന്നത്.
ബിജെപി ലക്ഷ്യമിട്ട ഹിന്ദു വോട്ടുകൾ ലഭിച്ചില്ലെന്ന് മാത്രമല്ല, ഹിന്ദു വോട്ടുകളും, പ്രതിപക്ഷ വോട്ടുകളും ഭിന്നിച്ച് പോകുകയും ചെയ്തു. ഹിന്ദു വോട്ടുകൾ മൂന്നായാണ് ഭിന്നിച്ച് പോയത്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ഹിന്ദു വോട്ടുകൾ കോൺഗ്രസിനും ബിജെപിയ്ക്കുമായി വീതം വച്ചു പോയി. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ഹിന്ദു വോട്ടുകൾ കൃത്യമായി സിപിഎമ്മിന്റെ പെട്ടിയിൽ വീഴുകയും ചെയ്തു. ഇതു കൂടാതെ ബിജെപിയുടെ മുന്നേറ്റത്തെ ഭയക്കുന്ന ഒരു വിഭാഗം ന്യൂനപക്ഷ വോട്ടുകൾ കൃത്യമായി സിപിഎമ്മിന്റെ പെട്ടിയിൽ വീഴുകയും ചെയ്തു. ഇതോടെയാണ് സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും വിജയം കൃത്യമായ അക്കൗണ്ടിൽ എത്തിയത്.