സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകളില്ല: നിയന്ത്രണങ്ങൾ തുടരും; ടി.പി.ആർ കുറയും വരെ നിയന്ത്രണം തുടരാൻ നീക്കം; അവലോകന യോഗം അടുത്ത ചൊവ്വാഴ്ച

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകളില്ല: നിയന്ത്രണങ്ങൾ തുടരും; ടി.പി.ആർ കുറയും വരെ നിയന്ത്രണം തുടരാൻ നീക്കം; അവലോകന യോഗം അടുത്ത ചൊവ്വാഴ്ച

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കേണ്ടെന്നു തീരുമാനം.

നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.. പള്ളികളിലെ ഞായറാഴ്ച പ്രാർത്ഥനകൾക്ക് ഇളവില്ല. ടി.പി.ആർ കുറയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച പ്രാർത്ഥനകൾക്കായി ദേവാലയങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ, അനുമതി നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു, ആരാധനാലയങ്ങളിൽ 15 പേർക്കുള്ള അനുമതി തുടരും.

ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമോ എന്നതിൽ തീരുമാനം ഉണ്ടായേക്കും. ഈ ആഴ്ചയിൽ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടി.പി.ആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. സംസ്ഥാനത്ത് ടി.പി.ആർ എട്ട് ശതമാനത്തിൽ താഴെ എത്തുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടർന്നേക്കും.