വസ്തു തർക്കം അന്വേഷിക്കാൻ എത്തിയ സ്‌റ്റേഷൻ ഹൗസ് ഓഫിസർ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ നിന്നും വലിച്ച് പുറത്തിട്ട് മർദിച്ചു; സംഭവം പാലാ മൂന്നിലവിൽ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

വസ്തു തർക്കം അന്വേഷിക്കാൻ എത്തിയ സ്‌റ്റേഷൻ ഹൗസ് ഓഫിസർ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ നിന്നും വലിച്ച് പുറത്തിട്ട് മർദിച്ചു; സംഭവം പാലാ മൂന്നിലവിൽ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: വസ്തുതർക്കം അന്വേഷിക്കാൻ എത്തിയ സ്‌റ്റേഷൻ ഹൗസ് ഓഫിസർ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ നിന്നും വലിച്ചിറക്കി മർദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റും,മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഡയറക്റ്റർ ബോർഡ് മെമ്പറുമായ എബിൻ കെ സെബാസ്ത്യനാണ് ക്രൂരമായ പൊലീസ് മർദനമേറ്റത്.

മേലുകാവ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘമാണ് എബിൻ കെ.സെബാസ്റ്റ്യനെ വീട്ടിൽ നിന്നും വലിച്ചിറക്കി മർദിച്ചത്. എബിന്റെ പിതാവും, പിതാവിന്റെ സഹോദരനും തമ്മിൽ വസ്തു തർക്കം നിലവിലുണ്ടായിരുന്നു. വിഷയത്തിൽ ഇരുവരും തമ്മിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇരുകൂട്ടരെയും മേലുകാവ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനായി എബിനോട് സ്‌റ്റേഷൻ എത്തണമെന്നും എസ്.എച്ച്.ഒ ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, എൽ.എൽ.ബി വിദ്യാർത്ഥിയായ എബിൻ വസ്തു തർക്കം സിവിൽ കേസാണെന്നും വിഷയത്തിൽ പൊലീസ് ഇടപെടേണ്ടെന്നുമുള്ള നിലപാട് സ്വീകരിച്ചു. തുടർന്നു, പൊലീസ് സ്റ്റേഷനിൽ എത്തില്ലെന്ന് എബിൻ അറിയിക്കുകയായിരുന്നു. എന്നാൽ, എന്നാൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായ തന്റെ പിതൃ സഹോദരന്റെ വാക്കു കേട്ട് സർക്കിൾ ഇൻസ്പെക്ടർ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം എബിന്റെ വീട്ടിലെത്തുകയായിരുന്നു. തുടർന്നു, എബിനെ വീടിനുള്ളിൽ നിന്നും വലിച്ച് പുറത്തിട്ട് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

എബിൻ ഇപ്പോൾ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്.കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെയുള്ള സമര പരിപാടികളുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തുമെന്നു യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റോബി ഊടുപുഴ അറിയിച്ചു.