തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വ്യാജ പ്രചാരണം: ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിലിനെതിരെ തേർഡ് ഐ ന്യൂസ് ലൈവിന്റെ വക്കീൽ നോട്ടീസ്; പ്രചാരണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലങ്കിൽ  50 ലക്ഷം നഷ്ടപരിഹാരം നൽകണം

തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വ്യാജ പ്രചാരണം: ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിലിനെതിരെ തേർഡ് ഐ ന്യൂസ് ലൈവിന്റെ വക്കീൽ നോട്ടീസ്; പ്രചാരണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലങ്കിൽ 50 ലക്ഷം നഷ്ടപരിഹാരം നൽകണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ് ബാധിച്ചതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ, തേർഡ് ഐ ന്യൂസിനെതിരെ വ്യാജ പ്രചാരണം നടത്തിയ ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിലിനെതിരെ തേർഡ് ഐ ന്യൂസ് ലൈവിന്റെ വക്കീൽ നോട്ടീസ്.

ഭാരത് ആശുപത്രിയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഭാരത് ഗ്രൂപ്പ് തന്നെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായും, ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പിലെ ചിലരും ഇതിന് കൂട്ടുനിൽക്കുന്നതായും കോട്ടയം ജില്ലയിൽ തുറന്ന് എഴുതിയത് തേർഡ് ഐ ന്യൂസ് ലൈവ് മാത്രമായിരുന്നു. ഇതിനെതിരെ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ഭാരത് ഗ്രൂപ്പ് വ്യാജ പ്രചാരണം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ൽ മാത്രം പ്രവർത്തനം ആരംഭിച്ച തേർഡ് ഐ ന്യൂസ് ലൈവ് 2017 ൽ ആശുപത്രിയിൽ നടന്ന നഴ്‌സുമാരുടെ സമരത്തിൽ മൂന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു വ്യാജ പ്രചാരണം. ഭാരത് ആശുപത്രിയ്ക്കു വേണ്ടി ഡോ.സുനിൽ നടത്തിയ വ്യാജ പ്രചാരണത്തിന്റെ ഓഡിയോ സന്ദേശം തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ഇതിനു പിന്നാലെ, തേർഡ് ഐ ന്യൂസ് ലൈവ് ഈ ഓഡിയോ സന്ദേശത്തിലെ ശബ്ദത്തിന്റെ ഉടമയായ സുനിൽ ഡോക്ടർക്ക് എതിരെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു പരാതി നൽകി.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വക്കീൽ നോട്ടീസ് കൂടി അയക്കുന്നത്.ഡോക്ടർക്കെതിരെ ഐ ടി ആക്ട് പ്രകാരം ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ഉയർത്തിയ വ്യാജ ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നു വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. തേർഡ് ഐ ന്യൂസ് ലൈവിനു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കിയാണ് ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിലിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.