പീഡനത്തെത്തുടർന്ന് ഭർതൃവീട്ടിൽ ജീവനൊടുക്കിയ ലക്ഷ്മി എം പിള്ളയുടെ ആഭരണങ്ങൾ തിരിച്ചു നൽകിയില്ല;ഭർത്താവിന്റെ ചടയമംഗലത്തുള്ള വീടും സ്ഥലവും ജപ്തി ചെയ്തു.
ആത്മഹത്യ ചെയ്ത ഭാര്യയുടെ ആഭരണങ്ങള്‍ യുവതിയുടെ വീട്ടുകാര്‍ക്ക് തിരികെ നല്‍കാത്തതിന് ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്തു.
ചടയമംഗലം അക്കോണം പ്ലാവിള പുത്തന്‍വീട്ടില്‍ കിഷോറിന്റെ വീടും ഏഴ് സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്തത്.
കിഷോറിന്റെ ഭാര്യ അടൂര്‍ പള്ളിക്കല്‍ ഇളംപള്ളിയില്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി എം പിള്ള (24) സെപ്റ്റംബര്‍ 20നാണ് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായിരുന്ന ലക്ഷ്മി ഒരു വര്‍ഷം മുമ്ബാണ് വിവാഹിതയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങള്‍ തിരികെ വേണമെന്ന വീട്ടുകാരുടെ ഹര്‍ജിയിലാണ് ആഭരണങ്ങളുടെ മൂല്യം ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാന്‍ കുടുംബകോടതി ഉത്തരവിട്ടത്. ഭാര്യയുടെ പക്കലുണ്ടായിരുന്ന 17 ലക്ഷത്തോളം രൂപയുടെ ആഭരണം ഭര്‍ത്താവ് ചെലവാക്കിയെന്ന് കോടതി കണ്ടെത്തിയതിനേത്തുടര്‍ന്നാണിത്.
യുവതിയുടെ 45 പവനോളം വരുന്ന സ്വര്‍ണത്തിന് 17 ലക്ഷം രൂപയാണ് വിലയായി കണക്കാക്കുന്നതെന്ന് ജീവനൊടുക്കിയ യുവതിയുടെ വീട്ടുകാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക എസ് സ്മിതാ രാജ് പറഞ്ഞു. വിദേശത്തായിരുന്ന ഭര്‍ത്താവ് ലക്ഷമിയുടെ മരണ ദിവസമാണ് നാട്ടിലെത്തിയത്. വിളിച്ചപ്പോള്‍ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നു അപ്പോഴാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി ഭര്‍ത്താവ് ഹരി ആര്‍ എസ് കൃഷ്ണനെ റിമാന്‍ഡ് ചെയ്തിരുന്നു.