പീഡനത്തെത്തുടർന്ന് ഭർതൃവീട്ടിൽ ജീവനൊടുക്കിയ ലക്ഷ്മി എം പിള്ളയുടെ ആഭരണങ്ങൾ തിരിച്ചു നൽകിയില്ല;ഭർത്താവിന്റെ ചടയമംഗലത്തുള്ള വീടും സ്ഥലവും ജപ്തി ചെയ്തു.

ആത്മഹത്യ ചെയ്ത ഭാര്യയുടെ ആഭരണങ്ങള്‍ യുവതിയുടെ വീട്ടുകാര്‍ക്ക് തിരികെ നല്‍കാത്തതിന് ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്തു. ചടയമംഗലം അക്കോണം പ്ലാവിള പുത്തന്‍വീട്ടില്‍ കിഷോറിന്റെ വീടും ഏഴ് സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്തത്. കിഷോറിന്റെ ഭാര്യ അടൂര്‍ പള്ളിക്കല്‍ ഇളംപള്ളിയില്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി എം പിള്ള (24) സെപ്റ്റംബര്‍ 20നാണ് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായിരുന്ന ലക്ഷ്മി ഒരു വര്‍ഷം മുമ്ബാണ് വിവാഹിതയായത്. ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങള്‍ തിരികെ വേണമെന്ന വീട്ടുകാരുടെ ഹര്‍ജിയിലാണ് ആഭരണങ്ങളുടെ മൂല്യം ഭര്‍ത്താവിന്റെ വീട് […]