രാജ്യം രക്ഷപ്പെടണമെങ്കില്‍ ദൈവാനുഗ്രഹം മസ്റ്റാണ്..! പുതിയ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു മോദിയോട് കെജ്രിവാള്‍; പുതിയ നിര്‍ദ്ദേശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

രാജ്യം രക്ഷപ്പെടണമെങ്കില്‍ ദൈവാനുഗ്രഹം മസ്റ്റാണ്..! പുതിയ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു മോദിയോട് കെജ്രിവാള്‍; പുതിയ നിര്‍ദ്ദേശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പുതിയ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.
”നമ്മള്‍ എത്ര ആത്മാര്‍ഥമായി പരിശ്രമിച്ചാലും ചില സമയങ്ങളില്‍ ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കില്‍ നമ്മുടെ പ്രയത്‌നങ്ങള്‍ ഫലമണിയുകയില്ല. നമ്മുടെ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കുന്നു” കേജ്‌രിവാള്‍ പറഞ്ഞു.

പുതിയ കറന്‍സി നോട്ടുകളുടെ ഒരുഭാഗത്ത് മഹാത്മാഗാന്ധിയുടെയും മറുഭാഗത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ഉള്‍പ്പെടുത്തുന്നത് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്നാണ് കേജ്‌രിവാള്‍ പറഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കില്‍ ഈശ്വരാനുഗ്രഹം കൂടി വേണം. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അരവിന്ദ് കേജ്‌രിവാളിന്റെ നിര്‍ദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലിം രാജ്യമായ ഇന്തൊനീഷ്യ കറന്‍സി നോട്ടില്‍ ഗണപതിയുടെ ചിത്രം ഉള്‍പ്പെടുത്തിയെങ്കില്‍ ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ട് ഇത്തരം തീരുമാനങ്ങള്‍ സ്വീകരിച്ചു കൂടായെന്നും കേജ്‌രിവാള്‍ പറഞ്ഞു. ഈ കാര്യം ആവശ്യപ്പെട്ട് വൈകാതെ തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും കേജ്‌രിവാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കറന്‍സിയില്‍നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുമെന്നും രവീന്ദ്രനാഥ് ടഗോറിന്റെയും എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നുവെങ്കിലും ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തള്ളിയിരുന്നു. കെജ്രിവാളിന്റെ പുതിയ വിവാദ നിര്‍ദ്ദേശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവരികയാണ്.