പത്തുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ചങ്ങനാശേരിയിൽ രണ്ടു പേർ പിടിയിൽ; പിടികൂടിയത് വിദ്യാർത്ഥികൾക്കു വിതരണം ചെയ്യാൻ എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ

പത്തുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ചങ്ങനാശേരിയിൽ രണ്ടു പേർ പിടിയിൽ; പിടികൂടിയത് വിദ്യാർത്ഥികൾക്കു വിതരണം ചെയ്യാൻ എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ

തേർഡ് ഐ ബ്യൂറോ

ചങ്ങനാശേരി: പത്തുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി ഫാത്തിമാപുരം കിഴക്കേക്കൂട്ടിൽ വീട്ടിൽ സംജാദ് (33), തൃക്കൊടിത്താനം അരമലക്കുന്ന് കൊല്ലപറമ്പിൽ വീട്ടിൽ അസറുദീൻ ഷാ (34) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ ചേർന്നു പിടികൂടിയത്. ചങ്ങനാശേരി പൊലീസാണ് പരിശോധനകൾക്കു നേതൃത്വം നകിയത്.

ഇരുവരും ചേർന്നു വൻതോതിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള, ചങ്ങനാശേരി ഡിവൈ.എസ്.പി വി.ജെ ജോഫി എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ പരിശോധന നടത്തുകയായിരുന്നു. രണ്ടു ദിവസത്തോളമായി പ്രതികളെ പൊലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് പ്രതികൾ തമിഴ്‌നാട്ടിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ കേരളത്തിലേയ്ക്കു എത്തിക്കുന്നതായി കണ്ടെത്തിയത്. സംജാദിന്റെ വീടിനു സമീപത്തെ പഴയ കെട്ടിടത്തിലായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങൾ പ്രതികൾ സൂക്ഷിച്ചിരുന്നത്. രാത്രികാലങ്ങളിൽ വാഹനത്തിൽ വീട്ടിൽ ചാക്കുകെട്ടുകൾ എത്തിക്കുന്നത് നാട്ടുകാരിൽ ചിലർക്ക് സംശയത്തിന് ഇട നൽകയിരുന്നു. എന്നാൽ, സീലിംങ് ജോലികൾക്കുള്ള സാധനങ്ങളാണ് എന്നാണ് ഇവർ നാട്ടുകാരോടു പറഞ്ഞിരുന്നത്.

ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട ഭാഗങ്ങളിലെ ചെറുകിടക്കച്ചവടക്കാർക്കും വിദ്യാർത്ഥികൾക്കുമാണ് ഇവർ നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. വീടിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും പത്തു ചാക്ക് ഉത്പന്നങ്ങളാണ് പൊലീസ് സംഘം പിടിച്ചെടുത്തത്. ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാർ, എസ്.ഐ ഷെമീർഖാൻ, വനിതാ എസ്.ഐ മേരി സുപ്രഭ, എ.എസ്.ഐ അശോകൻ, സിവിൽ പൊലീസ് ഓഫിസർമാരായ സാംസൺ, ബെർണ്ണബാസ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ അജയകുമാർ, ശ്രീജിത്ത് ബി.നായർ, തോംസൺ കെ.മാത്യു, അരുൺ എസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.