play-sharp-fill
വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു; 26കാരിയുടേത് ആത്മഹത്യ എന്ന് പൊലീസ്

വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു; 26കാരിയുടേത് ആത്മഹത്യ എന്ന് പൊലീസ്

സ്വന്തം ലേഖിക

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ നിന്ന്​ ചാടി മരിച്ച നിലയിൽ കണ്ടെത്തി.


14-ാം നിലയില്‍ നിന്നാണ്​ താഴേക്ക് ചാടിയത്. ആത്മഹത്യയാണെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്‌ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ. ശനിയാഴ്ച മൂന്നിന് താമസസ്ഥലമായ ചിറ്റൂരിലെ ഫ്ലാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടുകയായിരുന്നു.

തല്‍ക്ഷണം മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.