play-sharp-fill
ദമ്പതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പുരാവസ്തു തട്ടിപ്പുകാരൻ മോൺസൻ മാവുങ്കലിൻ്റെ മുൻ മാനേജർ നിധി കുര്യനെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു

ദമ്പതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പുരാവസ്തു തട്ടിപ്പുകാരൻ മോൺസൻ മാവുങ്കലിൻ്റെ മുൻ മാനേജർ നിധി കുര്യനെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു

വാകത്താനം : ദമ്പതികളെ പുരാവസ്തു ബിസിനസ്സിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന മോൺസൻ മാവുങ്കലിൻ്റെ മുൻ മാനേജർ അറസ്റ്റിൽ. തിരുവനന്തപുരം കരമനയിൽ താമസമാക്കിയ  എറണാകുളം തൃക്കാക്കര ചേലൂർ സ്വദേശിനി നിധി ശോശാ കുര്യൻ (38) ആണ് അറസ്റ്റിലായത്.

വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കൈയിൽ നിന്നും യുവതി 85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന്  വാകത്താനം പോലീസ് കേസ് രജിസ്റ്റർ നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അകൗണ്ടിൽ 22 ലക്ഷം രൂപ വന്നതായി കണ്ടെത്തി, തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ എറണാകുളത്തു നിന്ന് പിടികൂടുകയായിരുന്നു.സോഷ്യല്‍ മീഡിയ താരമായ നിധി, പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസൽ. എ, എസ്.ഐ സുനിൽ കെ.എസ്, സി. പി. ഓ മാരായ ജോഷി ജോസഫ്, ചിക്കു റ്റി.രാജു, അനുവിദ്യ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.