മാതാപിതാക്കളുടെ ഏക മകൾ; സാമ്പത്തിക പ്രശ്നങ്ങളില്ല; ഭർത്താവും ഡോക്ടർ  പിന്നെ എന്തിന് ഡോ. അഭിരാമി ആത്മഹത്യ ചെയ്യണം; ‘ജീവിതം മടുത്തതുകൊണ്ട് പോകുന്നു’ വെന്ന ആത്മഹത്യാക്കുറിപ്പ് ; ആത്മഹത്യയുടെ കാരണം തേടി പോലീസ്; യുവഡോക്ടര്‍ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കളും സഹപ്രവർത്തകരും

മാതാപിതാക്കളുടെ ഏക മകൾ; സാമ്പത്തിക പ്രശ്നങ്ങളില്ല; ഭർത്താവും ഡോക്ടർ  പിന്നെ എന്തിന് ഡോ. അഭിരാമി ആത്മഹത്യ ചെയ്യണം; ‘ജീവിതം മടുത്തതുകൊണ്ട് പോകുന്നു’ വെന്ന ആത്മഹത്യാക്കുറിപ്പ് ; ആത്മഹത്യയുടെ കാരണം തേടി പോലീസ്; യുവഡോക്ടര്‍ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കളും സഹപ്രവർത്തകരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതുകൊണ്ട് പോകുന്നുവെന്നുമാണ് താമസസ്ഥലത്തുനിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലുള്ളത്. എന്നാല്‍, ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങള്‍ പോലീസ് അന്വേഷിച്ചുതുടങ്ങി.

രക്ഷാകർത്താക്കളോ ബന്ധുക്കളോ പരാതി നല്‍കിയിട്ടില്ല. ബന്ധുക്കളോടു സംസാരിച്ചെന്നും അവരാരും പരാതികളോ സംശയങ്ങളോ പറഞ്ഞിട്ടില്ലെന്നും കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളേജ് പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിസ്ഥലത്തും വീട്ടിലും അഭിരാമിക്കു പ്രശ്നങ്ങളൊന്നുമുള്ളതായി അറിയില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. എന്നാല്‍, ആത്മഹത്യ ചെയ്യാനുള്ള കാരണം അറിയണമെന്നും മറ്റു പരാതികളൊന്നുമില്ലെന്നും അഭിരാമിയുടെ ബന്ധു പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അഭിരാമി അച്ഛനുമായി സംസാരിച്ചിരുന്നു. വൈകീട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്കു പോകുമെന്നും അറിയിച്ചിരുന്നു. നാലു മാസം മുൻപായിരുന്നു കൊല്ലം രാമൻകുളങ്ങര സ്വദേശി ഡോ. പ്രതീഷുമായുള്ള വിവാഹം.

സഹപ്രവർത്തകർ, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ചൊവ്വാഴ്ച രാവിലെ അഭിരാമി, ഭർത്താവിനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. വൈകീട്ട് ഭർത്താവ് വിളിച്ചപ്പോള്‍ കിട്ടാത്തതിനെ തുടർന്ന് അഭിരാമിയുടെ അമ്മയെ വിവരമറിയിച്ചു.

തുടർന്ന് അമ്മ ഫോണില്‍ വിളിച്ച്‌ വീട്ടുടമയെ അറിയിക്കുകയായിരുന്നു. വീട്ടുടമ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ ജനല്‍ച്ചില്ലുകള്‍ തകർത്തപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വാതില്‍ പൊളിച്ച്‌ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മൂന്നു വർഷമായി മെഡിക്കല്‍ കോളേജിനു സമീപത്തെ വീട്ടിലാണ് അഭിരാമി താമസിക്കുന്നത്. മൃതദേഹം വെള്ളനാട്ടെ വീട്ടിലെത്തിച്ച്‌ ബുധനാഴ്ച വൈകീട്ടോടെ സംസ്കരിച്ചു.