വസ്ത്രധാരണത്തില്‍ മാറ്റം വേണം; ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍

വസ്ത്രധാരണത്തില്‍ മാറ്റം വേണം; ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍

സ്വന്തം ലേഖിക

കൊച്ചി: വസ്ത്രധാരണത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഒരു വിഭാഗം വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി.

നിലവിലെ വസ്ത്രധാരണ രീതി കോടതിമുറികളില്‍ ചൂടുക്കാലത്ത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പരിഹാരം വേണമെന്നുമാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടും ഗൗണുമടക്കമുളള വസ്ത്രധാരണരീതിയില്‍ മാറ്റം വേണമെന്നാണ് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ആവശ്യം.

സാരിയും വൈറ്റ് കോളര്‍ ബാന്‍ഡും കറുത്ത ഗൗണും ധരിച്ച്‌ കോടതി മുറികളില്‍ മണിക്കൂറുകള്‍ ചെലവിടുന്നതിന്‍റെ ബുദ്ധിമുട്ടാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

അടുത്തകാലത്ത് തെലുങ്കാന ഹൈക്കോടതി വസ്ത്രധാരണ രീതിയില്‍ മാറ്റം വരുത്തിയിരുന്നു. സമാന രീതീയിലുളള മാറ്റമാണ് ഹൈക്കോടതി ഇടപെടലോടെ കേരളത്തിലെ വനിതാ ജു‍ഡീഷ്യല്‍ ഓഫീസര്‍മാരും പ്രതീക്ഷിക്കുന്നത്.