കോട്ടയം പാമ്പാടിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ തമ്പാനൂരിലെ ലോഡ്ജിൽ നിന്നും കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരും പിടിയിൽ

കോട്ടയം പാമ്പാടിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ തമ്പാനൂരിലെ ലോഡ്ജിൽ നിന്നും കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരും പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പാമ്പാടിയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ തമ്പാനൂരിലെ ലോഡ്ജില്‍ കണ്ടെത്തി.

സഹോദരിമാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരണമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ മികച്ച പ്രവര്‍ത്തനമാണ് കാണാതായ പെണ്‍കുട്ടികളെ തലസ്ഥാനത്ത് നിന്നും കണ്ടെത്താന്‍ സാധിച്ചത്. ബംഗളൂരുവിലേക്ക് കടക്കാന്‍ പദ്ധതിയിട്ട ഇവരെ തിരുവനന്തപുരത്ത് വച്ച്‌ പിടികൂടാന്‍ സാധിച്ചത് നേട്ടമായി.

വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സിസിടിവി പരിശോധിച്ചു കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇതില്‍ പെണ്‍കുട്ടികള്‍ നാഗമ്ബടം ബസ് സ്റ്റാന്‍ഡില്‍ വന്നതായി മനസിലായി. പിന്നാലെ കാണാതായ യുവാവിന്റെ ഫോണ്‍ സിഗ്നല്‍ തമ്ബാനൂരില്‍ നിന്നും ലഭിച്ചതോടെ തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും, ലോഡ്ജുകളിലും പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ ചെറുപ്പക്കാരോടൊപ്പമെത്തി മുറിയെടുത്തതായി ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. പാമ്ബാടി പൊലീസ് തലസ്ഥാനത്തെത്തി ഇവരെ കൊണ്ടുപോയി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ ജുവനൈല്‍ കോടതിയിലും പ്രായപൂര്‍ത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.