സ്ത്രീകളെ ശല്യം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

സ്ത്രീകളെ ശല്യം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. കുളത്തൂപ്പുഴ കൂവക്കാട് സലി (30) മിനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. മൂന്നു വർഷത്തോളമായി ബംഗളുരു , മാംഗ്ളൂർ എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇയാൾ നാട്ടിലെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ ഡിഎസ്.ആർ.പി കെ.എം ജിജിമോൻ , റെയിൽവേ പൊലീസ് ഇൻസ്പെക്ടർ അജി.ജി നാഥ് , എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ എസ് ഐ കെ.എൽ ആന്റണി , എ.എസ്.ഐമാരായ കുര്യൻ , മധു , നസീർ , രാജ് മോഹൻ , സിസിൽ , സീനിയർ സിവിൽ പൊലീസ് ഓഫിസർ സുരേഷ് , ബിനു രവീന്ദ്രൻ , സിജോ രവീന്ദ്രൻ , സി പി ഒ സജമോൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട് പൊന്തക്കാട്ടിൽ ഒളിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.