കെട്ടുകല്യാണത്തിന് സദ്യ വരെ ഒരുക്കി ജസ്റ്റിനും വിജിമോളും….! എന്നാൽ വംശശുദ്ധി വിവാദത്തില്‍ സുപ്രീം കോടതി ഇടപെട്ടിട്ടും നിരാശരാക്കി ക്‌നാനായ സഭാ നേതൃത്വം; എന്തുവന്നാലും ഒപ്പം നില്‍ക്കുമെന്ന് കരുതിയ അച്ചനും സമയമായപ്പോള്‍ വിവാഹക്കുറി നല്‍കാതെ മുങ്ങി; ഒടുവില്‍ ഇരുവരും പള്ളിമുറ്റത്ത് മാലചാര്‍ത്തി ഒന്നായി
സ്വന്തം ലേഖിക
കണ്ണൂര്‍: വംശശുദ്ധി വിവാദത്തില്‍ സുപ്രീം കോടതി ഇടപെട്ടിട്ടും കേള്‍ക്കാതെ ക്‌നാനായ സഭ.
വംശശുദ്ധി നിലനിര്‍ത്താത്തവരെ പുറത്താക്കുന്ന ക്നാനായ സഭയിലെ സമ്ബ്രദായമാണ് വിവാദമായത്. തങ്ങളുടെ സഭാംഗങ്ങളല്ലാത്തവരെ വിവാഹം കഴിച്ചവരെ പുറത്താക്കുന്നതാണ് ക്‌നാനായ സഭയുടെ പതിവ്. കോടതി വിധി വന്ന ആശ്വാസത്തില്‍ വിവാഹത്തിന് എത്തിയ ജസ്റ്റിനെയും വിജിമോളെയും സഭാ നേതൃത്വം നിരാശരാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹക്കുറി നല്‍കാതെ പള്ളിവികാരി മുങ്ങിയതോടെ, വീട്ടുകാരെയും സുഹൃത്തുക്കളെയും ക്ഷണിക്കപ്പെട്ട അതിഥികളെയും സാക്ഷിനിര്‍ത്തി പള്ളിമുറ്റത്ത് വച്ച് പരസ്പരം മാലചാര്‍ത്തി ഇരുവരും വിവാഹിതരായി.
സിറോ മലബാര്‍ സഭയുടെ ഭാഗമായ കോട്ടയം അതിരൂപത രാജപുരം ഫൊറോനയിലെ കൊട്ടോടി സെന്റ് ആന്‍സ് ഇടവകാംഗമായ ജസ്റ്റിനും തലശേരി അതിരൂപതയിലെ കൊട്ടോടി സെന്റ് സേവ്യേഴ്സ് ഇടവകാംഗമായ വിജിമോളൂം തമ്മിലുള്ള വിവാഹമായിരുന്ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. കോടതി ഉത്തരവ് പാലിച്ച സെന്റ ആന്‍സ് പള്ളി വികാരി ഏപ്രില്‍ 17ന് ഇവരുടെ മനസ്സമ്മതം നടത്തുന്നതിന് കുറി നല്‍കുകയും അതുപ്രകാരം വധുവിന്റെ ഇടവകയായ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ വച്ച് ചടങ്ങ് നടത്തുകയും ചെയ്തിരുന്നു.
ഇവരുടെ വിവാഹം സെന്റ് സേവ്യേഴ്സ് പള്ളിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. വരന്റെ പള്ളിയില്‍ രക്തശുദ്ധിക്കായി വാദിക്കുന്ന ഇടവകാംഗങ്ങള്‍ പ്രശ്നമുണ്ടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വധുവിന്റെ ഇടവക പള്ളിയില്‍ തന്നെ വിവാഹവും നടത്താന്‍ നിശ്ചയിച്ചത്. ഇതിനായി ഇരുവീട്ടുകാരും ഇടവക പള്ളിയില്‍ നിന്നുള്ള വിവാഹക്കുറികളും വികാരിമാര്‍ക്ക് കൈമാറിയിരുന്നു.
വിവാഹത്തിന് അതിഥികളെ ക്ഷണിച്ച്, മന്ത്രകോടിയും താലിയും ആഭരണങ്ങളും പുതുവസ്ത്രങ്ങളും വാങ്ങി, ഓഡിറ്റോറിയം അലങ്കരിച്ച് , സദ്യയുടെ ഒരുക്കങ്ങള്‍ നടക്കുന്നതിടെയാണ് വിവാഹം നടത്താന്‍ അനുവദിക്കില്ലെന്ന് പള്ളി അധികാരികള്‍ അറിയിക്കുന്നത്. ജസ്റ്റിനെ ഇന്നലെ വൈകിട്ട് പൊലീസിന്റെ സാന്നിധ്യത്തില്‍ സെന്റ് ആന്‍സ് പള്ളിയിലേക്ക് വിളിച്ചുവരുത്തിയ വികാരി, സഭ നടത്തുന്ന വിവാഹ ഒരുക്കകോഴ്സില്‍ (പ്രീ-മാര്യേജ് കോഴ്സ്) പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വിവാഹം നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചു.
ജസ്റ്റിന്‍ വീട്ടില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് എത്തിച്ച് നല്‍കിയപ്പോള്‍ വിവാഹത്തിന് അപേക്ഷ നല്‍കാതെ നടത്താനാവില്ലെന്നായിരുന്നു നിലപാട്. വധുവിന്റെ ഇടവകയില്‍ നിന്നുള്ള വിവാഹക്കുറി നല്‍കിയ സാഹചര്യത്തില്‍ വേറെ അപേക്ഷയുടെ ആവശ്യം എന്താണെന്ന് ജസ്റ്റിനൊപ്പമുള്ളവര്‍ ആരാഞ്ഞുവെങ്കിലും വൈദികന് മറുപടിയുണ്ടായിരുന്നില്ല.
വധുവിന്റെ ഇടവക പള്ളിയിലും വിവാഹത്തിന് വൈദികന്‍ പങ്കെടുക്കാതെ വന്നതോടെ മറ്റു മാര്‍ഗമില്ലാതെ പള്ളിമുറ്റത്ത് വച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു. കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (കെസിആര്‍എം) ഇവരുടെ വിവാഹത്തിന് എല്ലാ പിന്തുണയും നല്‍കി.