വ്യാജ ബിരുദ ആരോപണത്തില്‍ കുടുങ്ങി ബീഹാറിലെ ബിജെപി എംഎല്‍എ. സേവക് സിങ് കോളേജില്‍നിന്ന് 1993ല്‍ ബിരുദം നേടിയെന്നായിരുന്നു ഹരിഭൂഷണ്‍ താക്കൂര്‍ അവകാശപ്പെട്ടിരുന്നു.
സ്വന്തം ലേഖകൻ
ബിസ്ഫി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ ബച്ചൂളിനെതിരെ ഭരണകക്ഷിയായ ജെഡിയുവാണ് ഗുരുതര ആരോപണം ഉന്നയിച്ചത്.വനിതാകോളേജായ ഇവിടെനിന്ന് എങ്ങനെ എംഎല്‍എ ബിരുദം നേടി?ചോദ്യവുമായി ജെഡിയു വക്താവ് നീരജ് കുമാര്‍!!!
സ്വന്തം ലേഖകൻ
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്ബ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സീതാമര്‍ഹി ജില്ലയിലെ റാം സേവക് സിങ് കോളേജില്‍നിന്ന് 1993ല്‍ ബിരുദം നേടിയെന്നായിരുന്നു ഹരിഭൂഷണ്‍ താക്കൂര്‍ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍, വനിതാകോളേജായ ഇവിടെനിന്ന് എങ്ങനെ എംഎല്‍എ ബിരുദം നേടിയെന്ന് ജെഡിയു വക്താവ് നീരജ് കുമാര്‍ ചോദിച്ചു.
എംഎല്‍എക്കെതിരെ കമീഷന്‍ അന്വേഷിക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ തെറ്റാണെന്നും കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ അക്ഷരപ്പിശക് പറ്റിയതാകാമെന്നും ഹരിഭൂഷണ്‍ അവകാശപ്പെട്ടു.
തീവ്ര മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധനാണ് ഹരിഭൂഷണ്‍.