കെ.വി. ജോസ് അനുസ്മരണം നടത്തി

കെ.വി. ജോസ് അനുസ്മരണം നടത്തി

കുമരകം: കെ.എ.യൂ ഫാം വർക്കേഴ്സ് യൂണിയൻ സംസ്‌ഥാന സെക്രട്ടറിയായിരുന്ന കെ.വി ജോസിൻ്റെ 4-ാമത് അനുസ്മരണ ദിനം സംഘടിപ്പിച്ചു. കുമരകം ആർ.എ.ആർ.എസി ൽ നടന്ന ചടങ്ങിൽ കെ.വി ജോസിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

പതാക ഉയർത്തിയതിന് ശേഷം പി ബി അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എ.യു അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറി സി. വി. ഡെന്നി ഉദ്ഘാടനം ചെയ്‌തു. കെ.എസ് സൂനു യോഗത്തിന് സ്വാഗതം ആശംസിച്ചു

. ജി സി മെമ്പർ വി.റ്റി സതീഷ് കുമാർ, ജി.പി ലാലുമോൻ, റ്റി അനീഷ്‌ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group