കല്ലു പറിക്കാന്‍ പോകുന്നത് കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ച്‌;  കെ വി തോമസിനെ പുറത്താക്കിയാല്‍ സി പി എം അഭയം നല്‍കുമെന്ന് കോടിയേരി

കല്ലു പറിക്കാന്‍ പോകുന്നത് കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ച്‌; കെ വി തോമസിനെ പുറത്താക്കിയാല്‍ സി പി എം അഭയം നല്‍കുമെന്ന് കോടിയേരി

സ്വന്തം ലേഖകൻ

കോഴിക്കോട്: ബി.ജെ.പിയുമായി ചേര്‍ന്ന് കെ റെയിലിനെതിരെ സമരം നടത്തുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാത്ത കോണ്‍ഗ്രസാണ് സി.പി.എമ്മിന്റെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ വി തോമസിനെതിരെ നടപടിക്കൊരുങ്ങുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

കെ.വി. തോമസിനെ പുറത്താക്കിയാല്‍ സി.പി.എം രാഷ്ട്രീയ അഭയം നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി. കെ.വി. തോമസിനെ പുറത്താക്കിയാല്‍ അഭയം കിട്ടാന്‍ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് പുറത്താക്കുന്നവര്‍ക്ക് സി.പി.എം അഭയം നല്‍കുമെന്നും കോടിയേരി കോഴിക്കോട്ട് നടത്തിയ ബഹുജനക്യാമ്പെയിനില്‍ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചാണ് കല്ല് പറിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന് സി.പി.എമ്മിനോടാണ് വിരോധം. ആര്‍.എസ്.എസിനോടല്ല. കോണ്‍ഗ്രസ്സുകാര്‍ ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് പിന്നാലെയാണ്. പലയിടത്തും കോണ്‍ഗ്രസുകാര്‍ ബി,​ജെ,​പിയാണ്. കേരളത്തിലും അതാകാനാണ് ശ്രമിക്കുന്നത്. 35 വര്‍ഷം വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്ത പശ്ചിമ ബംഗാളില്‍ ഇന്ന് കലാപങ്ങള്‍ പതിവായി. ഇടതു പക്ഷം ഇല്ലാതായാല്‍ പല ശക്തികളും അഴിഞ്ഞാടും, കലാപമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

വിലക്ക് ലംഘിച്ച്‌ സിപിഎം പരിപാടിയില്‍ പങ്കെടുത്ത കെ വി തോമസിനെ പദവികളില്‍ നിന്ന് നീക്കാനും താക്കീത് നല്‍കാനും കോണ്‍ഗ്രസ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അന്തിമ തീരുമാനം നാളെ വന്നേക്കും.