പുരയിടത്തിൽ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തി: സൂര്യതാപമെന്ന് സംശയം
കൊല്ലം :പത്തനാപുരത്ത് പുരയിടത്തിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു.
കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്.
സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണ് സംഭവം.
കൃഷിയിടത്തിൽ പോകാൻ വീട്ടിൽനിന്നും പോയ ബിജുലാലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടത്.
ശരീരത്തിൽ പുറം ഭാഗത്തും കൈയുടെ വശങ്ങളിലും വയർ ഭാഗത്തും പൊള്ളിയ നിലയിൽ തൊലി അടർന്നിരിക്കുകയായിരുന്നു. ശരീരത്തിൽ അതിഭയങ്കരമായി, തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂട് പോലെ ചൂടും ബഹിർഗമിക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Third Eye News Live
0