play-sharp-fill
മാസപ്പിറവി കണ്ടു ; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി കണ്ടു ; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

പൊന്നാനി :  ശവ്വാല്‍ മാസപ്പിറവി കണ്ടു, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത്.

മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ശവ്വാല്‍ ഒന്ന് ബുധനാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു.

ഹൃദയശുദ്ധി നേടലാണ് നോമ്പുകാലം, പാവങ്ങളെ സഹായിക്കാനുള്ള അവസരമാകണം പെരുന്നാളെന്നും ലഹരിയോട് വിട ചൊല്ലണം മദ്യപിക്കാനുള്ള അവസരമാകരുത് പെരുന്നാൾ ആഘോഷമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുന്നാള്‍ ആഘോഷത്തിന് മസ്‌ജിദുകളും വീടുകളും ഒരുങ്ങിയിട്ടുണ്ട്. പള്ളികളില്‍ പെരുന്നാള്‍ ദിനത്തിലെ പ്രത്യേക നിസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായിട്ടുണ്ട്. ചിലയിടങ്ങളില്‍ ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്.