ലോക്സഭാ തെരഞ്ഞെടുപ്പു ദിനത്തിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി: ഇതിൽ 9 പേരും കുഴഞ്ഞുവീണു മരിച്ചതാണ്.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു ദിനത്തിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ 10 പേർ മരിച്ചു. 9 പേർ കുഴഞ്ഞുവീണു ആണ് മരിച്ചത്. ഒരാൾ വോട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെ അപകടത്തിൽ മരിച്ചു. പാലക്കാട് (3). മലപ്പുറം (2). കോഴിക്കോട് (2). തൃശൂർ (1) ഇടുക്കി ( 1 ) ആലപ്പുഴ (1) എന്നിങ്ങനെയാണ് കണക്ക്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ 13 പേരാണ് സംസ്ഥാനത്ത് കുഴഞ്ഞുവീണു മരിച്ചത്.
ഇടുക്കി മറയൂരിൽ ഗവൺമെന്റ് എൽ പി സ്കൂളിൽ വോട്ട് ചെയ്തശേഷം നടന്നു പോകുന്നതിനിടെ കൊച്ചാരം സ്വദേശി മോഹനന്റെ ഭാര്യ വള്ളിയമ്മ ( 47 ) മരിച്ചു. ഇന്നലെ ഉച്ചയോടെ മറയൂർ ഗവൺമെന്റ് എൽ പി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്ക് പോകുന്ന വഴി ടൗണിൽ കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രി എത്തിച്ചു ചികിത്സ നൽകിയെങ്കിലും . വൈകിട്ട് മൂന്നരയോടെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മറയൂര് .മക്കൾ :ദിവ്യ. ലോകനാഥ് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് കുറ്റിച്ചിറയിൽ സ്ലിപ്പ് നൽകാൻ നിന്ന സിപിഎം പ്രവർത്തകൻ അനീഷ് അഹമ്മദ് ( 66). വളയത്ത് വോട്ട് ചെയ്യാൻ എത്തിയ ചെറുമൂത്ത് കുന്നുമ്മൽ മാമിയും ( 65) കുഴഞ്ഞുവീണു മരിച്ചു. കൂടരുത്തി കക്കാടംപൊയിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു
ആളപായമില്ല മലപ്പുറത്ത് നിറമരുതൂർ പള്ളി കാഞ്ഞിരം സ്കൂളിലെ 139 – നമ്പർ ബൂത്തിൽ ആദ്യ വോട്ട് ചെയ്ത് വീട്ടിൽ തിരിച്ചെത്തിയ മദ്രസ അധ്യാപകൻ ആലിക്കര വീട്ടിൽ ആലിക്കനാകത്ത് സിദ്ധിക്ക് (53 )കുഴഞ്ഞുവീണ് മരിച്ചു.
പാപ്പനങ്ങാടിയിൽ വോട്ട് ചെയ്യാൻ സ്കൂട്ടറിൽ പോവുകയായിരുന്നു നെടുവാൻ സ്വദേശി ചതുവൻ വീട്ടിൽ സൈദു ഹാജി ( 75 ) ബൂത്തിന് സമീപം ലോറി ഇടിച്ചു മരിച്ചു.
പരപ്പനങ്ങാടിയിൽ വോട്ട് ചെയ്യാൻ സ്കൂട്ടറിൽ മടങ്ങിയ
പാലക്കാട്ട് ഒറ്റപ്പാലം ചുനങ്ങാട് വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ മോഡേൺ കാട്ടിൽ സ്വദേശി ചന്ദ്രൻ (68) തെങ്ങ്കുറിശ്ശി വടക്കേത്തറ ജി എൽ പി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന വടക്കേത്തറ അലയ്ക്കൽ വീട്ടിൽ എസ് ശബരി (35) പെരുമാട്ടി വിളയോടിയിൽ വോട്ട് ചെയ്ത ശേഷം ബൂത്ത് കോമ്പൗണ്ടിനു പുറത്ത് വിശ്രമിക്കുകയായിരുന്ന പുതുശ്ശേരി കുമ്പോറ്റ കണ്ടൻ |(73 )എന്നിവർ കുഴഞ്ഞു വീണു മരിച്ചു .
തൃശ്ശൂരിൽ പേരാമംഗലം ശ്രീ ദുർഗ ശ്രീ ദുർഗ വിലാസം സ്കൂളിലെ വോട്ട് ചെയ്യാൻ എത്തിയ പുത്തൻവീട്ടിൽ നാരായണൻ ( 27 ) മരിച്ചു ആലപ്പുഴയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ അമ്പലപ്പുഴ സുശാന്ത് ഭവനിൽ പി സോമജൻ (76 )കുഴഞ്ഞുവീണു മരിച്ചു.