ബി ജെ പിയുമായുള്ള ചർച്ച: തുറന്നു പറഞ്ഞ് ഇ.പി.ജയരാജൻ:ഇപിയുടെ ജാഗ്രതക്കുറവെന്ന് പിണറായി

ബി ജെ പിയുമായുള്ള ചർച്ച: തുറന്നു പറഞ്ഞ് ഇ.പി.ജയരാജൻ:ഇപിയുടെ ജാഗ്രതക്കുറവെന്ന് പിണറായി

 

കണ്ണൂർ: ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവ ഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം രാവിലെ തുറന്നുസമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ നടപടി രാഷ്ട്രീയ സ്ഫോടനങ്ങൾക്ക് വഴിതെളിച്ചു.

എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജനെ പരസ്യമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആളെ പറ്റിക്കാൻ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ട് നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം രാവിലെ വിഎസ് അച്യുതാനന്ദൻ കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ സന്ദർശിച്ചപ്പോൾ ഉണ്ടായതതിന് സമാനമായ രാഷ്ട്രീയ ചർച്ചയ്ക്ക് വെളിപ്പെടുത്തൽ കാരണമായി.

പിണറായി പറഞ്ഞത് കൃത്യമായ മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ശരിവെച്ചതോടെ ഇ.പിയുടെ പോക്കിൽ നേതൃത്വത്തിന് ഇഷ്ടക്കേടുണ്ടന്നുള്ളത് പരസ്യമായി ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയിൽ ചേരാൻ നേതാക്കളുമായി ചർച്ച നടത്തിയെന്ന ആരോപണം സാങ്കേതികമായി പിണറായിയും ഇപിയും തള്ളിയെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് പോലും ഇ പി കാണിക്കുന്ന ജാഗ്രതക്കുറവിനെ നേതൃത്വം ഗൗരവത്തിൽ എടുത്തതിന്റെ തെളിവാണ് പരസ്യ പ്രതികരണം.

പാർട്ടിയിൽ തന്നെക്കാൾ ജൂനിയർ ആയ എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയശേഷം ഇ പി ജയരാജൻ പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എങ്കിലും നേതാക്കളാരും പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല.

ഇ പി വിവിധ ഘട്ടങ്ങളിൽ വിവാദങ്ങളിൽ പെട്ടപ്പോഴും പ്രതികരിച്ചിരുന്നില്ല. എന്നാൽ. തിരഞ്ഞെടുപ്പ് ദിവസമാണെന്നത് കണക്കിലെടുക്കാതെ മുഖ്യമന്ത്രിയും ഗോവിന്ദനും ഇന്നലെ പ്രതികരിച്ചു.

എല്ലാം ഇപിയുടെ ഭാഗത്തുനിന്നുള്ള വിനയാണെന്ന തരത്തിൽ പിണറായിയും ഗോവിന്ദനും പ്രതികരിച്ചതോടെ
എൽഡിഎഫ് കൺവീനർ എന്ന നിലയിൽ ജയരാജന് തുടരാൻ ആകുമോ എന്ന ചോദ്യവും ഉയരുന്നു.