play-sharp-fill
കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരിൽ കോട്ടയം സ്വദേശികൾ രണ്ടാണെന്ന് സ്ഥിരീകരണം, ഇത്തിത്താനം സ്വദേശി ശ്രീഹരിയാണ് മരിച്ചത്, കുവൈത്തിൽ നിന്നും വിവരം നാട്ടിലറിയിച്ചത് അച്ഛൻ, ശ്രീഹരി പോയത് ഒരാഴ്ച മുമ്പ്

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരിൽ കോട്ടയം സ്വദേശികൾ രണ്ടാണെന്ന് സ്ഥിരീകരണം, ഇത്തിത്താനം സ്വദേശി ശ്രീഹരിയാണ് മരിച്ചത്, കുവൈത്തിൽ നിന്നും വിവരം നാട്ടിലറിയിച്ചത് അച്ഛൻ, ശ്രീഹരി പോയത് ഒരാഴ്ച മുമ്പ്

കോട്ടയം: ലോകത്തെ ഞെട്ടിച്ച കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ശ്രീഹരിയും. ഇത്തിത്താനം കിഴക്കേടത്ത് ഹൗസില്‍ ശ്രീഹരിയാണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ഓരാഴ്ച മുമ്പാണ് ശ്രീഹരി കുവൈത്തിലേക്ക് പോയത്. ശ്രീഹരിയുടെ അച്ഛന്‍ പ്രതീപ് 10 വര്‍ഷമായിട്ട് കുവൈത്തിലാണ്. അപകട വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ പിതാവ് പ്രദീപാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

അമ്മയും സഹോദരങ്ങളും മാത്രമാണ് ഇത്തിത്താനത്തെ വീട്ടില്‍ ഉള്ളത്. അമ്മ ദീപ, സഹോദരങ്ങള്‍; അര്‍ജുന്‍ പ്രദീപ്, ആനന്ദ് പ്രദീപ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി വേഗത്തിലാക്കുകയാണെന്ന് എംബസി – നോര്‍ക്ക അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം.