play-sharp-fill
കുവൈറ്റ്‌ ദുരന്തത്തിന് ഇരയായവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ

കുവൈറ്റ്‌ ദുരന്തത്തിന് ഇരയായവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കുവൈറ്റിലെ തീപിടിത്തത്തിലുണ്ടായ ദാരുണ മരണങ്ങളിൽ അനുശോചനം കേരളാ കോൺഗ്രസ് ഡമോക്രാറ്റിക്ക് പാർട്ടിയുടെ പേരിൽ രേഖപ്പെടുത്തുന്നു.

തീപിടിത്തത്തിൽ മരണപ്പെട്ടവരുടെയും, പരുക്കേറ്റവരുടെയും ബന്ധുമിത്രാദികളുടെയും, നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

മരണപ്പെട്ടവർക്കും അപകടത്തിൽ പരിക്കേറ്റവരുടെയും ആശ്രിതർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയറാ കണമെന്നും, മരണപ്പെട്ടവരുടെ ഭൗതിക ശരീരങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group