ഇരുപത്തിരണ്ടാമത്തെ വയസില്‍ തൊഴില്‍ തേടി കുവൈറ്റിലെത്തി; 60 ദിനാര്‍ ശമ്പളത്തില്‍ ഏഴു വര്‍ഷം ജോലി ചെയ്തു; ഇന്ന് ആറായിരത്തിലേറെ ജീവനക്കാരും നാലായിരം കോടി രൂപയിലധികം ആസ്തിയുമുള്ള സ്ഥാപനത്തിന്റെ ഉടമ; കുവൈറ്റില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായ കമ്പനിയുടെ ഉടമയായ തിരുവല്ല നിരണം സ്വദേശി കെ ജി എബ്രഹാമിനെ അറിയാം….!
കൊച്ചി: കുവൈറ്റിലെ മംഗഫില്‍ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ അടക്കം 49 പേർ മരിച്ചതോടെയാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി എന്ന കമ്പനി വാർത്തകളില്‍ നിറയുന്നത്.
എന്താണ് എൻബിടിസി, ആരാണ് ഈ കമ്പനിയുടെ ഉടമയായ മലയാളി തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ ഉയരുന്നത്. നാസർ എം അല്‍ ബദ്ദ & പാർട്ണർ ജനറല്‍ ട്രേഡിംഗ് ആൻഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ ചുരുക്കപ്പേരാണ് എൻ.ബി.ടി.സി. അതിന്റെ ഉടമയാകട്ടെ കെജിഎ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ കെജിഎ എന്നറിയപ്പെടുന്ന കെ ജി എബ്രഹാമും.
തിരുവല്ല നിരണം സ്വദേശിയാണ് കെ ജി എബ്രഹാം. സിവില്‍ എൻജിനിയറിംഗില്‍ ഡിപ്‌ളോമ നേടിയ ശേഷം തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ തൊഴില്‍ തേടിയാണ് എബ്രഹാം കുവൈറ്റിലെത്തിയത്. ബദ്ധ ആൻഡ് മുസൈരി എന്ന സ്ഥാപനത്തില്‍ 60 ദിനാർ ശമ്പളത്തിലായിരുന്നു തുടക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴുവർഷം ജോലി ചെയ്തശേഷം സ്വന്തം സ്ഥാപനം ആരംഭിച്ചു. ചെറുകിട നിർമ്മാണങ്ങള്‍ ഏറ്റെടുത്ത് വിജകരമായി പൂർത്തിയാക്കി. 1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഗ്രൂപ്പ് അതിവേഗം വളർന്നു. ഹൈവേ സെന്റർ എന്ന പേരില്‍ സൂപ്പർ മാർക്കറ്റ് ശൃംഖലയും കുവൈറ്റിലുണ്ട്.
കുവൈറ്റില്‍ നിർമ്മാണ മേഖലയില്‍ ചെറിയതോതില്‍ തുടക്കം കുറിച്ച കെ.ജി. എബ്രഹാം മികച്ച നിർമ്മാണങ്ങളിലൂടെ വിശ്വാസ്യത നേടി വളരുകയായിരുന്നു. 1977ലാണ് എൻ.ബി.ടി.സി ഗ്രൂപ്പിന് തുടക്കമിട്ടത്. കുവൈറ്റിലെ വൻകിട നിർമ്മാണ കമ്പനികള്‍ ഉള്‍പ്പെട്ട ഗ്രൂപ്പാണിത്. എൻജിനിയറിംഗ്, കണ്‍സ്ട്രക്ഷൻ, ഫാബ്രിക്കേഷൻ, യന്ത്രങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. എണ്ണ, പെട്രോകെമിക്കല്‍ മേഖലകളിലുള്‍പ്പെടെ കുവൈറ്റിലും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും കമ്പനികളുണ്ട്.
മാർക്കറ്റിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു.
ഇന്ന് ആറായിരത്തിലേറെ ജീവനക്കാരും നാലായിരം കോടി രൂപയിലധികം ആസ്തിയുമുള്ള സ്ഥാപനമാണ് എൻ.ബി.ടി.സി. കേരളം കേന്ദ്രമായ കെ.ജി.എ ഗ്രൂപ്പിന്റെയും എൻ.ബി.ടി.സി ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടറാണ് കെ.ജി. എബ്രഹാം. എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ക്രൗണ്‍ പ്ളാസയുടെ ചെയർമാനും തിരുവല്ലയിലെ കെ.ജി.എ എലൈറ്റ് കോണ്ടിനെന്റല്‍ ഹോട്ടലിന്റെ പങ്കാളിയുമാണ്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.