play-sharp-fill
നെടുമ്പാശേരി കണ്ണീർക്കടലായി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം പറന്നിറങ്ങി

നെടുമ്പാശേരി കണ്ണീർക്കടലായി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം പറന്നിറങ്ങി

 

കൊച്ചി: കുവൈറ്റിലെ മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ പറന്നിറങ്ങി

രാവിലെ പത്തരയോടെ വിമാനം എത്തിയത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ സമയം രാവിലെ ആറരയോടെയാണ് വിമാനം കുവൈത്തിൽനിന്ന് പുറപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, എം എൽ എമാർ തുടങ്ങിയവർ മലയാളികളായ 23 പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങും.

7 തമിഴ്നാട് സ്വദേശികളുടെയും, ഒരു കർണാടക സ്വദേശിയുടെയും മൃതദേഹം കൊച്ചിയിൽ വച്ച് കൈമാറും.

തുടർന്ന് കേരളത്തിലെ 23 മലയാളികളുടെ മൃതദേഹങ്ങൾ ഓരോരുത്തരുടെയും വീടുകളിലേക്ക് ആംബുലൻസിൽ കൊണ്ടുപോകും.
ഓരോ ആംബുലൻസിനും ഓരോ പൈലറ്റ് പോലീസ് വാഹനവും ഉണ്ടാകും

ഇന്ന് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിട്ടില്ലാത്തവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ ആവശ്യമനുസരിച്ച് വിവിധ ആശുപത്രി മോർച്ചറികളിലേക്ക് മാറ്റും.