104ാം വയസ്സില്‍ 100 ല്‍ 89 മാര്‍ക്ക്; സാക്ഷരത മികവോല്‍സവത്തില്‍ മികച്ച മാര്‍ക്ക് നേടി കോട്ടയത്തെ സ്റ്റാറായി കുട്ടിയമ്മ

104ാം വയസ്സില്‍ 100 ല്‍ 89 മാര്‍ക്ക്; സാക്ഷരത മികവോല്‍സവത്തില്‍ മികച്ച മാര്‍ക്ക് നേടി കോട്ടയത്തെ സ്റ്റാറായി കുട്ടിയമ്മ

സ്വന്തം ലേഖകൻ

കോട്ടയം: നൂറ്റിനാലാം വയസില്‍ സാക്ഷരത മികവോല്‍സവത്തില്‍ മികച്ച മാര്‍ക്ക് നേടിയ കുട്ടിയമ്മയാണ് ഇപ്പോള്‍ നാട്ടിലെ സ്റ്റാര്‍.

അയര്‍കുന്നം പഞ്ചായത്തിലെ സാക്ഷരതാ മികവോല്‍വസത്തില്‍ 100 ല്‍ 89 മാര്‍ക്ക് നേടിയാണ് നൂറ്റിനാലാം വയസില്‍ കുട്ടിയമ്മയുടെ കിടിലന്‍ വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ത് കിട്ടിയാലും വായിക്കുമെന്നും വായിക്കാതെ പറ്റില്ലെന്നുമാണ് കുട്ടിയമ്മ പറയുന്നത്. മൂന്ന് മാസം മുന്പ് വരെ എഴുതാനറിയില്ലായിരുന്നു. അതും ഇപ്പോള്‍ പഠിച്ചു.

കുട്ടിയമ്മയ്ക്ക് കേള്‍വിക്കുറവുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല. വായിക്കാന്‍ കുട്ടിയമ്മയ്ക്ക് കണ്ണടയും വേണ്ട.

ചുറുചുറുക്കോടെ പഠിക്കാന്‍ വന്ന കുട്ടിയമ്മയെ പഠിപ്പിക്കാന്‍ സാക്ഷരത പ്രേരകിന് ഒട്ടും പാടുപെടേണ്ടി വന്നിരുന്നില്ല.

നാലാം ക്ലാസ് പരീക്ഷയെഴുതാനുള്ള യോഗ്യതയാണ് കുട്ടിയമ്മ നേടിയത്. പക്ഷേ ഇനിയിപ്പോ അതിനൊന്നും വയ്യെന്ന് മോണ കാട്ടിയുള്ള കള്ളച്ചിരിയോടെ കുട്ടിയമ്മ പറയുന്നു.

കുട്ടിയമയുടെ മക്കളെ കണ്ടാല്‍ കൂട്ടുകാരെന്ന് തോന്നും. എഴുപത്തിയാറുകാരന്‍ ഗോപാലനും 81 കാരി ജാനകിയുമാണ് കുട്ടിയമ്മയുടെ മക്കള്‍. അഞ്ച് തലമുറയെയും കുട്ടിയമ്മ കണ്ട് കഴിഞ്ഞു.