പ്രണയം നിരസിച്ചു; യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം; പരിക്കേറ്റ യുവാവിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു
സ്വന്തം ലേഖകൻ
ഇടുക്കി: അടിമാലിയില്‍ പ്രണയം നിരസിച്ചതിൻ്റെ പേരിൽ യുവാവിന് നേരെ ആസിഡ് ആക്രമണം.
തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. 16-ാം തിയതിയാണ് കുറ്റകൃത്യം നടന്നതെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ അരുണ്‍ കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചികിത്സയിലാണ്. പരിക്കേറ്റ യുവാവിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടമായതായിട്ടാണ് വിവരം.
സംഭവത്തില്‍ പ്രതി മൂന്നാങ്കണ്ടം സ്വദേശി ഷീബയെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അക്രമത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0