play-sharp-fill
വീട് വിട്ടിറങ്ങിയ അഞ്ചു പെൺകുട്ടികളെ കണ്ടെത്തി ; ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് കുട്ടികളെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു.

വീട് വിട്ടിറങ്ങിയ അഞ്ചു പെൺകുട്ടികളെ കണ്ടെത്തി ; ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് കുട്ടികളെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു.

 

ഷോർണൂർ : കണ്ണൂരില്‍നിന്ന് ട്രെയിനില്‍ ചെന്നൈയിലേക്ക് പുറപ്പെട്ട അഞ്ച് പെണ്‍കുട്ടികളെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു. 12നും 15നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ തമിഴ്‌നാട് സ്വദേശികളാണ്. അവരുടെ രക്ഷിതാക്കള്‍ കണ്ണൂരില്‍ ജോലി ചെയ്യുന്നവരാണ്.

 

 

 

 

തമിഴ്‌നാട് സ്വദേശികള്‍ മാത്രമുള്ള ഗ്രാമത്തിലാണ് രക്ഷിതാക്കളോടൊപ്പം കുട്ടികള്‍ താമസിക്കുന്നത്. ഇവര്‍ വിദ്യാര്‍ത്ഥികളാണ്. രക്ഷിതാക്കള്‍ അറിയാതെയായിരുന്നു നാടുവിടല്‍. റെയില്‍വേ എസ്‌ഐ അനില്‍ മാത്യൂവും സംഘവുമാണ് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കണ്ണൂരില്‍നിന്ന് പൊലീസ് എത്തി പെണ്‍കുട്ടികളെ കൊണ്ടുപോയി.