മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന്കാണാതായ കുട്ടികളെ കണ്ടെത്തിയത് ആശ്വാസം തന്നെ: കുട്ടികൾ എങ്ങനെ വിജനമായ റബർ തോട്ടത്തിലെത്തി? ആരാണ് കൂട്ടിക്കൊണ്ടു പോയത്?

മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന്കാണാതായ കുട്ടികളെ കണ്ടെത്തിയത് ആശ്വാസം തന്നെ: കുട്ടികൾ എങ്ങനെ വിജനമായ റബർ തോട്ടത്തിലെത്തി? ആരാണ് കൂട്ടിക്കൊണ്ടു പോയത്?

 

സ്വന്തം ലേഖകൻ
കൂട്ടിക്കൽ :നാട്ടുകാരെ മുൾമുനയിൽ നിർത്തിയ രണ്ടു കുട്ടികളുടെ തിരോധാനത്തിനൊടുവിൽ ആശ്വാസവാർത്ത എത്തിയെങ്കിലും ചില സംശയങ്ങൾ ഇനിയും ബാക്കിയായി. കുട്ടികൾ പറഞ്ഞത് തങ്ങളെ രണ്ടുപേർ ചേർന്ന് റബർ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് .എന്നാൽ കുട്ടികൾ തനിച്ച് തോട്ടത്തിലേക്ക് പോയി എന്നാണ് കണ്ടവർ പറയുന്നത്.
ഇതിൽ ഏതാണ് ശരിഎന്ന ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന ഉറ്റ സുഹൃത്തുക്കളായ രണ്ടു കുട്ടികളെ വെട്ടിക്കാനത്തു നിന്ന് ഇന്നലെ വൈകുന്നേരം ആണ് കാണാതായത്. നാലരമണിക്കൂർ തിരച്ചിലിന് ഒടുവിലാണ് കുട്ടികളെ സ്കൂളിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള റബർ തോട്ടത്തിൽ കണ്ടെത്തിയത് .ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ സ്കൂളിൽ പരീക്ഷ

കഴിഞ്ഞിറങ്ങിയ കുട്ടികൾ വീട്ടിൽ എത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത് സ്കൂളിനു സമീപത്തെ റബർതോട്ടത്തിൽ കണ്ടെന്നും മുണ്ടക്കയത്തേക്ക് പോയെന്നുമായിരുന്നു ആദ്യ വിവരം. ബസിൽ കയറിപ്പോയെന്നും മറ്റൊരു വിവരം ലഭിച്ചു. ഇതോടെ നാട്ടുകാരും പോലീസും തിരച്ചിൽ ആരംഭിച്ചു. ഒരേ ക്ലാസിൽ ഉറ്റ സുഹൃത്തുക്കളായ ഇവർ ഇടുക്കിയ്ക്ക് പോകുമെന്ന് ചില സഹപാഠികളോട് പറഞ്ഞതായി പ്രചരിച്ചു.

ഇതോടെ ഇടുക്കി റൂട്ട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇടുക്കി റൂട്ടിലേക്കുള്ള പ്രധാന ടൗണുകളിൽ ബസ്സുകളിൽ വ്യാപകമായ പരിശോധന നടത്തി. വൈകിട്ട് ആറുമണിയോടെയാണ് ആശ്വാസ വാർത്തയെത്തിയത് കുട്ടികളെ വിജനമായ റബ്ബർ തോട്ടത്തിൽ കണ്ടെത്തിയെന്നായിരുന്നു വാർത്ത. മഠത്തുമല ഭാഗത്ത് റബർതോട്ടത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസിന്റെ നേതൃത്വത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ മഠത്തുമലയിൽ എത്തി തിരച്ചിൽ നടത്തിയാണ് കുട്ടികളെ കണ്ടെത്തിയത്. വിജനമായ റബർ തോട്ടത്തിലേക്ക് രണ്ടുപേർ ചേർന്ന് തങ്ങളെ കൂട്ടിക്കൊണ്ടുപോയി എന്നത് ഇതുവരെ സ്ഥിരികരിക്കാനായില്ല.എന്നാൽ കുട്ടികൾ തനിയെ പോകുന്നത് കണ്ടു എന്നുള്ള ദൃക്സാക്ഷി വിവരവും ഉണ്ട് . ഇതിൽ ഏതാണ് ശരി എന്ന് ഇപ്പോഴും വ്യക്തമല്ല

കുട്ടികളെ ആരെങ്കിലും മന:പൂർവം കൂട്ടിക്കൊണ്ടു പോയതാണോ അതോ കുട്ടികൾ തനിയെ പോയതാണോ ? ഇതാണ് ഇനി അറിയാനുള്ളത്. സ്കൂളിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള വിജനമായ തോട്ടത്തിലേക്ക് കുട്ടികൾ തനിയെ എന്തിന് പോയി എന്ന ചോദ്യം ഉയരുന്നു. ആരെങ്കിലും കൊണ്ടുപോയതാണെങ്കിൽആര്?