സിനിമയിലെ “കുറുപ്പ്” യഥാര്‍ത്ഥ ജീവിതത്തിലെ “ചാക്കോ’യുടെ കുടുംബത്തോടൊപ്പം; സോഷ്യല്‍ മീഡിയില്‍ വൈറലായി ഫോട്ടോ; കമൻ്റുകളുടെ പ്രവാഹം
സ്വന്തം ലേഖകൻ
കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥ സിനിമ ആക്കിയപ്പോള്‍ ഏറെ പ്രതീക്ഷയോടെ ആണ് സിനിമ ജനങ്ങള്‍ ഉറ്റുനോക്കിയത്.
സിനിമയുടെ ചിത്രീകരണ വേള മുതലേ സുകുമാരക്കുറുപ്പ് ഈ ചിത്രം കാണാന്‍ വരുമോ എന്ന ചോദ്യമായിരുന്നു ഉയർന്നത്. എന്നാല്‍ ഇപ്പോള്‍ സിനിമയിലെ “കുറുപ്പ്” യഥാര്‍ത്ഥ ജീവിതത്തിലെ “ചാക്കോ’യുടെ കുടുംബത്തോടൊപ്പം..നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിന് നിരവധി കമന്റ്കളാണ് വന്നുകൊണ്ടിരിക്കുന്നത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്റര്‍ വിട്ട് ഒടിടിയിലേക്ക് പോയപ്പോള്‍ ഒരുപാട് ഹൈപ്പ് കിട്ടിയ ഒരു ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കുറുപ്പ്.
ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും അവശേഷിപ്പിക്കുന്നതാണ് സുകുമാരക്കുറുപ്പിന്റെ കഥയെങ്കില്‍ ഇതിനുള്ള സാധ്യതകളെല്ലാം അടച്ചൊരു സ്‌ക്രിപ്റ്റാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഒരു സേഫ് പാര്‍ട്ടില്‍ നിന്നാണ് കഥ ഒരുക്കിയിരിക്കുന്നതും.