കോഴാ ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തിൽ ഉത്സവം: നാളെ കൊടിയേറും. 7ന് പള്ളിവേട്ട. 8ന് ആറാട്ടോടെ ഉത്സവം സമാപിക്കും:

കോഴാ ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തിൽ ഉത്സവം: നാളെ കൊടിയേറും. 7ന് പള്ളിവേട്ട. 8ന് ആറാട്ടോടെ ഉത്സവം സമാപിക്കും:

 

സ്വന്തം ലേഖകൻ
കുറവിലങ്ങാട് : കോഴാ ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ (മാർച്ച് 3ന്) കൊടിയേറും. 7ന് പള്ളിവേട്ട. 8ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

3 ന് വൈകിട്ട് 5.00 ന് കൊടിക്കൂറ ഘോഷയാത്ര. രാത്രി 7ന് തന്ത്രി മനയത്താറ്റില്ലത്ത് അനിൽദിവാകരൻ നമ്പൂതിരിയുടെയും മേൽശാന്തി പൊതിയിൽമന അനൂപ് കേശവൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ്.

രാത്രി 7.30ന് കലാപീഠം രതീഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, തുടർന്ന് അന്നദാനം. 8ന് മണ്ണക്കനാട് ശ്രീ ദുർഗ നൃത്ത കലാലയം അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4,5,6,7 ദിവസങ്ങളിൽ ഉത്സവബലി.
4ന് രാവിലെ 10.30 ഉത്സവബലിദർശനം, 11.30ന് പ്രസാദമൂട്ട്.രാത്രി 7 ന് കൈകൊട്ടിക്കളി, തിരുവാതിര കളി .

5,ന് രാവിലെ 10.30 ന് ഉത്സവബലിദർശനം, 11.30 ന് പ്രസാദമൂട്ട്, രാത്രി 7 ന് തിരുവാതിരക്കളി,7.45 ന് ഓട്ടൻതുള്ളൽ.

6ന് രാവിലെ 10.30 ന് ഉത്സവബലിദർശനം 11.30 ന് പ്രസാദമൂട്ട് രാത്രി 7 ന് പാലാ സൂപ്പർ ബീറ്റ്സിൻറെ ഗാനമേള.

7 ന് രാവിലെ 10.30 ന് ഉത്സവബലിദർശനം,11.30 ന് പ്രസാദമൂട്ട്.രാത്രി 7 ന് നൃത്ത സന്ധ്യ,7.30 ന് ഭക്തിഗാനമേള,8.30ന് പള്ളിവേട്ട പുറപ്പാട് 9.30 ന് പള്ളിവേട്ട എതിരേൽപ് തുടർന്ന് വലിയ വിളക്ക്, വലിയ കാണിക്ക .

ആറാട്ട് ദിവസമായ 8 ന് രാവിലെ 9 മുതൽ പരബ്രഹ്മ ഭജൻസ് ഓച്ചിറ അവതരിപ്പിക്കു ന്ന നാമജപലഹരി.11.30 ന് തിരുവോണ പൂജ ദർശനം.12 .30 മുതൽ ആറാട്ട് സദ്യ.വൈകുന്നേരം 5.00 ന് കോഴാ ശ്രീനാരായണ പ്രാർത്ഥന മന്ദിരത്തിൽ നിന്നും ആറാട്ട് വിളക്ക് ഘോഷയാത്ര.7ന് കൊടിയിറക്ക് തുടർന്ന് ആറാട്ട്.

ഉത്സവദിവസങ്ങളിൽ ദിവസവും രാവിലെ 5.30 ന് നിർമാല്യ ദർശനം, വൈകിട്ട് ,6.30 ന് ദീപാരാധന 8ന് ശ്രീഭൂതബലി, വിളക്ക് എന്നിവ നടക്കും.