ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം; പെട്രോൾ മോഷണങ്ങൾ പതിവാകുന്നതായി പരാതി
ഏറ്റുമാനൂർ: റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നത് സ്ഥിര സംഭവമാണെന്ന് വ്യാപക പരാതിയുയരുന്നു .
ഇന്ന് പകൽ സമയത്ത് വാഹനത്തിൽ നിന്ന് പെട്രോൾ ഊറ്റുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മോഷ്ടാക്കൾ കുപ്പി ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ന്റെ നേതൃത്വത്തിൽ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലും ഏറ്റുമാനൂർ സ്റ്റേഷനിലും പരാതി നൽകി.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ പണികൾ പുരോഗമിക്കുന്നതിനാൽ പാർക്കിംഗ്ന് സ്ഥല പരിമിതികളുണ്ട്. ആയതിനാൽ സ്റ്റേഷനിലേക്കുള്ള വഴിയിലും പരിസര പ്രദേശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ യാത്രക്കാർ നിർബന്ധിതതരായി തീർന്നിരിക്കുകയാണ്.
ഇത് മോഷ്ടാക്കൾ മുതലെടുക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിൻ നിർത്താത്ത അസമയങ്ങളിൽ വാഹനങ്ങൾ സ്റ്റേഷനിൽ എത്തുന്നതും പാർക്ക് ചെയ്ത് കിടക്കുന്നതിലെയും ദുരൂഹത പരിശോധിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. പഴയ സ്റ്റേഷനിലെ കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ യുവാക്കൾ കൂട്ടം കൂടുന്നതും ഭീതി പടർത്തുന്നു. മനയ്ക്കപ്പാടത്ത് നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള പ്രധാന അപ്രോച്ച് റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതും മോഷ്ടാക്കൾക്ക് അനുകൂലമാണ്.