മമ്മൂക്കയുടെ പേരിനൊപ്പം തന്റെ പേര് വന്നത് തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യം: കുഞ്ചാക്കോ ബോബന്‍

മമ്മൂക്കയുടെ പേരിനൊപ്പം തന്റെ പേര് വന്നത് തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യം: കുഞ്ചാക്കോ ബോബന്‍

സ്വന്തം ലേഖിക

കൊച്ചി: മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിയുടെ പേരിനൊപ്പം തന്റെ പേര് വന്നത് തന്നെ അവാര്‍ഡ് ലഭിച്ചതിന് തുല്യമാണെന്ന് കുഞ്ചാക്കോ ബോബൻ.

ചില വിവാദങ്ങളുണ്ടായെങ്കിലും സിനിമ മുന്നോട്ടുവെച്ച ആശയം കൃത്യമായി മനസ്സിലാക്കിയ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങളാണ് കേരളത്തിലുള്ളത്. അറിഞ്ഞോ അറിയാതെയോ അത്തരം മാര്‍ക്കറ്റിങ് സ്ട്രാറ്റജികള്‍ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.

നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.