play-sharp-fill
ആഗ്രഹിച്ച നേട്ടം, വലിയ സന്തോഷം; അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം രേഖയാണ്: വിന്‍സി അലോഷ്യസ്

ആഗ്രഹിച്ച നേട്ടം, വലിയ സന്തോഷം; അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം രേഖയാണ്: വിന്‍സി അലോഷ്യസ്

സ്വന്തം ലേഖിക

കോഴിക്കോട്: ആഗ്രഹിച്ച നേട്ടം തന്നെയാണ് തനിക്ക് ലഭിച്ചതെന്ന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസ്.

ഓരോ റൗണ്ടിലും രേഖയുണ്ടാവണമെന്നും തന്റെ അഭിനയും ജനങ്ങളിലേക്ക് എത്തണമെന്നും ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം രേഖയാണ്. ജീവിതത്തില്‍ ആദ്യമായി ലഭിക്കുന്ന അവാര്‍ഡ് കൂടിയാണ് ഇത്. അതുകൊണ്ട് വളരെയധികം സന്തോഷമുണ്ടെന്നും വിൻസി പറഞ്ഞു.

നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമക്കുള്ള പുരസ്‌കാരം.

നൻപകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടൻ. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രം സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ.