കുണ്ടറയിലെ വിവാദം: എൻ.സി.പിയിൽ നടപടി; ജി.പത്മാരകനെയും എസ്.രാജീവിനെയും സസ്‌പെന്റ് ചെയ്തു
സ്വന്തം ലേഖകൻ
കൊല്ലം: വിവാദമായ കുണ്ടറയിലെ സംഭവങ്ങളിൽ എൻ.സി.പിയിൽ നടപടി. കുണ്ടറയിലെ വിവാദമായ നടപടി അന്വേഷിച്ച എൻ.സി.പിയുടെ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം ജി.പത്മാകരൻ, നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്.രാജീവ് എന്നിവരെ സസ്‌പെന്റ് ചെയ്തു.
അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാദത്തെപ്പറ്റി അന്വേഷിക്കുന്നതിനായി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വിശദമായി പരിശോധിച്ച് ഇതുമായി ബന്ധപെട്ട് മറ്റാരുടെയെങ്കിലും പേരിൽ നടപടി ആവശ്യമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി കെ.ആർ രാജൻ അറിയിച്ചു.