ബഹുഭാര്യാത്വത്തേയും നിസ്സാര കാരണങ്ങളാൽ തലാഖ് ചെയ്യപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ ദുരന്ത ജീവിതങ്ങളേയും കരളലിയിക്കുന്ന വിധത്തിൽ പറഞ്ഞ മൊയ്തു പടിയത്തിന്റെ “ഉമ്മ” റിലീസ് ആയിട്ട് 64 വർഷമായി

ബഹുഭാര്യാത്വത്തേയും നിസ്സാര കാരണങ്ങളാൽ തലാഖ് ചെയ്യപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ ദുരന്ത ജീവിതങ്ങളേയും കരളലിയിക്കുന്ന വിധത്തിൽ പറഞ്ഞ മൊയ്തു പടിയത്തിന്റെ “ഉമ്മ” റിലീസ് ആയിട്ട് 64 വർഷമായി

Spread the love

 

കോട്ടയം: കുഞ്ചാക്കോയുടെ
ആദ്യ സംവിധാന
സംരംഭമായ “ഉമ്മ ”
284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച് വൻവിജയം നേടിയെടുത്ത ” ജീവിതനൗക ” എന്ന ചിത്രമായിരുന്നു കുഞ്ചാക്കോയെ മലയാളസിനിമയിൽ പിടിച്ചുനിൽക്കാൻ പ്രേരിപ്പിച്ചത്.
കയർ ഫാക്ടറി പോലെതന്നെ സിനിമയേയും നല്ലൊരു കച്ചവടമാക്കി മാറ്റാമെന്ന് ഈ ചിത്രത്തിന്റെ വൻ വിജയത്തിലൂടെ കുഞ്ചാക്കോയ്ക്ക് ,
മനസ്സിലായി.

എന്നാൽ ജീവിതനൗകക്ക് ശേഷം
കെ ആന്റ് കെ പ്രൊഡക്ഷൻസിന്റ പാർട്ട്ണർമാരായ കോശിയും കുഞ്ചാക്കോയും പിണങ്ങിയത് കുഞ്ചാക്കോയുടെ സിനിമാ നിർമ്മാണ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചു.
വർഷങ്ങൾ നീണ്ടുനിന്ന വ്യവഹാരങ്ങൾക്കൊടുവിൽ
ഉദയാ സ്റ്റുഡിയോ പൂർണ്ണമായും കുഞ്ചാക്കോയുടെ കൈയിലെത്തുന്നു.
ജീവിതനൗകയെ കടത്തിവെട്ടുന്ന മറ്റൊരു ഹിറ്റ് ചിത്രം നിർമ്മിക്കണ
മെന്നായിരുന്നു കുഞ്ചാക്കോയുടെ മോഹം .

അതിനായി പല കഥകളും നോക്കിയെങ്കിലും കുഞ്ചാക്കോയ്ക്ക് ഒന്നും തൃപ്തിയായില്ല .
ഈ സമയത്താണ് മണപ്പുറത്തിന്റെ പ്രിയപ്പെട്ട കഥാകാരനും കൊടുങ്ങല്ലൂർ സ്വദേശിയുമായ മൊയ്തു പടിയത്തിന്റെ ” ഉമ്മ ” എന്ന നോവൽ മലയാള സാഹിത്യ രംഗത്ത് വൻ വിവാദങ്ങൾ സൃഷ്ടിച്ചത്.
ശരീയത്ത് നിയമത്തിന്റെ പിൻബലത്തിൽ മുസ്‌ലിം കുടുംബങ്ങളിൽ ആ കാലത്ത് വ്യാപകമായി നിലനിന്നിരുന്ന ബഹുഭാര്യാത്വത്തേയും നിസ്സാര കാരണങ്ങളാൽ തലാഖ് ചെയ്യപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ ദുരന്ത ജീവിതങ്ങളേയും കരളലിയിക്കുന്ന വിധത്തിൽ പറഞ്ഞ മൊയ്തു പടിയത്ത് അക്കാലത്തെ ജനപ്രിയ എഴുത്തുകാരനായിരുന്നു.
സാഹിത്യരംഗത്ത് വിവാദങ്ങൾ സൃഷ്ടിച്ച ഈ കൃതി ചലച്ചിത്രമാക്കിയാൽ വളരെ ജനപ്രീതി നേടുമെന്ന് കച്ചവടക്കണ്ണുള്ള കുഞ്ചാക്കോ കണക്കുകൂട്ടി .
വിമൽ എന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുത്തുകാരനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. നാടകകൃത്തായിരുന്ന ശാരംഗപാണി സംഭാഷണമെഴുതി.
കുഞ്ചാക്കോ എന്ന നിർമ്മാതാവിന്റെ
ആദ്യസംവിധാന സംരംഭമായിരുന്നു ഉമ്മ .
പിന്നീട് 40 -ലധികം ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്മേക്കർ ആകാൻ കുഞ്ചാക്കോക്ക് കഴിഞ്ഞു.
മാപ്പിളകവികളേക്കാൾ മാപ്പിളപ്പാട്ടുകളെഴുതാൻ പ്രഗത്ഭനായ പി ഭാസ്കരനാണ് ഉമ്മയ്ക്ക് വേണ്ടി ഗാനങ്ങൾ എഴുതിയത്.

ഗാനങ്ങൾക്ക് സംഗീതം പകർന്നത് സാക്ഷാൽ ബാബുരാജും .
തിക്കുറിശ്ശിയും ബി എസ് സരോജവുമായിരുന്നു ചിത്രത്തിലെ നായികാനായകൻമാർ .
ഉപനായകനായി എത്തിയത് കോഴിക്കോട്ടെ നാടകക്കളരികളിൽ പയറ്റിത്തെളിഞ്ഞ് ചുരുങ്ങിയ കാലം കൊണ്ട് നല്ല നടനെന്ന പേരെടുത്ത സ്നേഹജാൻ
എന്ന സുമുഖനായ
ചെറുപ്പക്കാരനായിരുന്നു.

ഈ സ്നേഹജാനാണ് പിന്നീട് പ്രതിനായകവേഷങ്ങളിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ച് മലയാള സിനിമയെ പ്രകമ്പനം കൊള്ളിച്ച നടൻ കെ പി ഉമ്മർ.
ആ കാലത്ത് സിനിമകളിൽ പത്തോ പതിനഞ്ചോ പാട്ടുകളാണ് പതിവുരീതി .
ഉമ്മയും ആ കണക്ക് തെറ്റിച്ചില്ല .
14 പാട്ടുകളുമായിട്ടാണ് ഈ സിനിമ പുറത്തിറങ്ങിയത്.
തമിഴ്, തെലുഗു ഗായികയായ
ജിക്കി പാടിയ

“കദളിവാഴക്കൈയിലിരുന്നു കാക്കയിന്നു വിരുന്നു വിളിച്ചു
വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ ….”

എന്ന ഗാനം 64 വർഷങ്ങൾ കഴിഞ്ഞിട്ടും പുതുമ നശിക്കാതെ സംഗീതത്തിന്റെ ഏതോ മായിക ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്നുണ്ടെന്നുള്ള കാര്യം എടുത്തു
പറയാതെ വയ്യ …

“തള്ളാനും കൊള്ളാനും … ”
( പി ബി ശ്രീനിവാസ് )
“അപ്പം തിന്നാൻ തപ്പുകൊട്ട് …”
(ജിക്കി )
“വെളിക്കു കാണുമ്പോൾ … ”
(മെഹബൂബ് )
“പാലാണ് തേനാണ് …”
(എ എം രാജ )
“കുയിലേ കുയിലേ …”
( എ എം രാജ ,പി ലീല )

“നിത്യസഹായനാഥേ ….. ” (ജിക്കി ) “കണ്ണീരെന്തിനു വാനമ്പാടി … ”
(പി ബി ശ്രീനിവാസ് )
“കഥ പറയാമെൻ കഥ …. ”
(പി ബി ശ്രീനിവാസ് )
“ഇല്ല വരില്ല നീ … ”
(എ എം രാജ ,പി ലീല )
” കൊഞ്ചുന്ന പൈങ്കിളി … ”
(പി ലീല )
“എൻ കണ്ണിന്റെ … ”
(എ എം രാജ, പിലീല )
എന്നിവയായിരുന്നു ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ .

1960 മാർച്ച് 29 -ന് വെള്ളിത്തിരകളിലെത്തിയ
” ഉമ്മ ” എന്ന ചിത്രത്തിന്റെ
64- മതു വാർഷികദിനമാണിന്ന്.
മലയാളത്തിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള
കഥകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നത് ” ഉമ്മ ” യുടെ
വൻവിജയത്തോട് കൂടിയാണ്.