ഇസുവി​നെ ക്യാമറയിൽ പകർത്തി മെഗാ എം; മമ്മൂട്ടിയുടെയും ഇസഹാക്കിന്റെയും ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ഇസുവി​നെ ക്യാമറയിൽ പകർത്തി മെഗാ എം; മമ്മൂട്ടിയുടെയും ഇസഹാക്കിന്റെയും ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

Spread the love

സ്വന്തം ലേഖിക

അ‌ഭിനയം പോലെ തന്നെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഇഷ്ടമുള്ള കാര്യമാണ് ഫോട്ടോഗ്രഫി. അ‌ടുത്തിടെ അ‌ദ്ദേഹം പകർത്തിയ സഹതാരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ച​ർച്ചയായിരുന്നു. മമ്മൂട്ടി പകർത്തിയ ദുൽഖർ സൽമാ​ന്റെ ചിത്രവും ​വൈറലായിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കി​ന്റെ ചിത്രവും മമ്മൂട്ടി ക്യാമറയിൽ പകർത്തി.

കുഞ്ചാക്കോ ബോബൻ തന്നെയാണ് മമ്മൂട്ടി ഇസഹാക്കിന്റെ ഫോട്ടോയെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.’മെഗാ M ലെൻസിലൂടെ ഇസുവിനെയും പകർത്തി. മെഗാ Mന്റെ ഫാൻബോയ് എന്ന നിലയിൽ അവരെ രണ്ടുപേരെയും ഞാനും പകർത്തി,’ എന്നാണ് ഫോട്ടോയ്ക്കൊപ്പം കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീഷ്മ പർവ്വം, സി.ബി.ഐ 5 ദി ബ്രെയ്ൻ എന്നീ ചിത്രങ്ങളുടെ ഷൂട്ടിനിടയിൽ ശ്രിന്ദ, വീണ നന്ദകുമാർ, ലെന, കെ. മധു എന്നിവരുടേതുൾപ്പെടെ മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ വൈറലായിരുന്നു. പുഴുവാണ് ഒടുവിൽ പുറത്തിറക്കിയ മമ്മൂട്ടി ചിത്രം. നവാഗതയായ റത്തീനയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.