കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു ; ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു

കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു ; ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

പത്തനംതിട്ട: കമ്പനിയിൽ ഷെയർ ഹോൾഡർ ആക്കമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന ആറന്മുള സ്വദേശിയുടെ പരാതിയ ബി.ജെ.പി മുതിർന്ന കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു.

സാമ്പത്തിക തട്ടിപ്പ് കേസിൽ ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസിൽ കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വിജയനും, മൂന്നാം പ്രതി സേവ്യറുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട എസ്പിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്. പരാതി ലഭിച്ചതിനെ തുടർന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പിനുള്ള വകുപ്പുകൾ ചേർത്ത് കുമ്മനമടക്കം ഒൻപത് പേരെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.

ഐപിസി 406, 420 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.പാലക്കാട് പ്രവർത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്‌നോളജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവർ തട്ടിപ്പ് നടത്തിയത്.

കമ്പനി ഷെയർ ഹോൾഡർ ആക്കാമെന്ന് വാഗ്ദാനം നൽകി പലപ്പോഴായി ഹരികൃഷ്ണനിൽ നിന്ന് 30 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. 28.75 ലക്ഷം കമ്പനിയിൽ നിക്ഷേപിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുടർ നടപടിയും ഉണ്ടായില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയതെന്നാണ് ഹരികൃഷ്ണന്റെ വാദം.

കുമ്മനം മിസോറാം ഗവർണറായിരുന്ന സമയത്താണ് പണം നൽകിയതെന്നാണ് ഹരികൃഷ്ണന്റെ പരാതിയിൽ പറയുന്നത്. എന്നാൽ പണം തിരികെ കിട്ടാൻ പലവട്ടം മധ്യസ്ഥത ചർച്ചകൾ നടത്തിയിരുന്നു. ചർച്ചകളുടെ അടിസ്ഥാനത്തിൽ പലതവണയായി നാലര ലക്ഷം രൂപ കിട്ടുകയും ചെയ്തു. അവശേഷിച്ച പണം കൂടി കിട്ടണമെന്നുമാണ് ഹരികൃഷ്ണൻ പറയുന്നത്.