play-sharp-fill
എന്റെ കുമ്മനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച്ച ഹജജ് യാത്രയയപ്പും  പഠനക്ലാസും; താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം അബൂഷമ്മാസ് മുഹമ്മദാലി മൗലവി ഉദ്ഘാടനം നിർവഹിക്കും

എന്റെ കുമ്മനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച്ച ഹജജ് യാത്രയയപ്പും പഠനക്ലാസും; താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം അബൂഷമ്മാസ് മുഹമ്മദാലി മൗലവി ഉദ്ഘാടനം നിർവഹിക്കും

സ്വന്തം ലേഖിക

കുമ്മനം: എന്റെ കുമ്മനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച്ച വൈകീട്ട് ഏഴിന് കുമ്മനം തബ്ലീഗുൽ ഇസ്ലാം മദ്രസ ഹാളിൽ കുമ്മനത്ത് നിന്ന് ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഹാജിമാർക്ക് യാത്രയയപ്പും ഇസ്ലാമിൽ ഹജ്ജിന്റെ പ്രാധാന്യത എന്ത് ?
എന്ന വിഷയത്തിൽ പഠനക്ലാസും സംഘടിപ്പിക്കുന്നു.

താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം അബൂഷമ്മാസ് മുഹമ്മദാലി മൗലവി ഉദ്ഘാടനം നിർവഹിക്കും. എന്റെ കുമ്മനം കൂട്ടായ്മ പ്രസിഡന്റ്
ജാബിർ ഖാൻ വി.എസ് അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി
സിറാജുദ്ദീൻ എം.എ സ്വാഗതം ആശംസിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമ്മനം ജുമാമസ്ജിദ്
ചീഫ് ഇമാം മൗലവി മുഹമ്മദ് ഷാഫി നജ്മി അൽ കാശിഫി ആമുഖ പ്രഭാഷണം നടത്തും.
തിരുനക്കര പുത്തൻപള്ളി ചീഫ് ഇമാം മഅമഊൻ ഹുദവി വണ്ടൂർ മുഖ്യപ്രഭാഷണം നടത്തും.

അയ്യൂബ് മൗലവി അൽ ഖാസിമി
(ഇമാം തബ്ലീഗുൽ ഇസ്ലാം മസ്ജിദ്)
സ്വാലിഹ് അസ്ഹരി
(ഇമാം ദ അവാ മസ്ജിദ്)
സിയാദ് മൗലവി ബാഖവി
(ഇമാം ശരീഅത്ത് ജുമാമസ്ജിദ്)
അൽത്താഫ് ഹുസ്നി
(ഇമാം റഹ്മത്തുൽ ഇസ്ലാം മസ്ജിദ്)
ഇസ്മായിൽ മൗലവി കൗസരി
(ഇമാം നൂറുൽ ഇസ്ലാം മസ്ജിദ്)
അസ്ഹറുദ്ദീൻ മൗലവി അൽ ഖാസിമി
(വൈസ് പ്രസിഡന്റ് എന്റെ കുമ്മനം കൂട്ടായ്മ) എന്നിവർ പങ്കെടുക്കും.

എന്റെ കുമ്മനം കൂട്ടായ്മ ട്രഷറർ ഷെമീർ വളയംകണ്ടം കൃതജ്ഞത അർപ്പിക്കും.