സ്ത്രീകളെ എത്തിച്ച് ലഹരി വില്‍പ്പന; മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അഴിഞ്ഞാടി സാമൂഹിക വിരുദ്ധര്‍; സുരക്ഷ ശക്തമാക്കണമെന്ന് അധികൃതര്‍
സ്വന്തം ലേഖിക
കോഴിക്കോട്: കാമ്പസിനകത്ത് സാമൂഹിക വിരുദ്ധര്‍ പ്രവേശിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.
മാരകായുധങ്ങളുമായി പോലും സാമൂഹിക വിരുദ്ധര്‍ കാമ്പസിനുള്ളിലെത്തുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരി വില്‍പ്പനക്കാര്‍ മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് അഴിഞ്ഞാടുന്നു. ക്യാമറ സ്ഥാപിച്ചിട്ടില്ലാത്ത 12 ഇടങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണ്.
ഇത്തരം ഇടങ്ങളില്‍ രാത്രി പോലീസ് പട്രോളിങ് ശക്തമാക്കണം.
ക്യാമറ ഇല്ലാത്ത കേന്ദ്രങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കാമ്പസില്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സാമൂഹിക വിരുദ്ധര്‍ എത്തിക്കുന്നതായും പരാതിയിലുണ്ട്.