
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് തിരിച്ചുപോയി.
പെണ്‍കുട്ടിയെയും പങ്കാളിയെയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മധ്യപ്രദേശ് പൊലീസ് നാട്ടിലേക്ക് തിരിച്ചത്. അതേസമയം, പെണ്‍കുട്ടിയും പങ്കാളിയും രഹസ്യകേന്ദ്രത്തില്‍ തുടരുകയാണ്.
തനിക്കെതിരെ വ്യാജ രേഖ ചമച്ച് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഇതുവരെ കേരള പൊലീസ് കേസെടുത്തിട്ടില്ല. ഉത്തർപ്രദേശ് സ്വദേശിക്ക് എതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കേസെടുക്കാത്തതിനാല്‍ പെണ്‍കുട്ടിക്ക് രഹസ്യമൊഴി നല്‍കാൻ സാധിക്കില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് നടപടി വൈകുന്നതില്‍ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പെണ്‍കുട്ടിയും ഭർത്താവും.
കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞിരുന്നു. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നല്‍കേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഇപ്പോള്‍ നല്‍കിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.



