കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ വെട്ട്: ഒളിവിലായിരുന്ന പ്രധാന പ്രതി പൊലീസ് പിടിയിൽ

കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ വെട്ട്: ഒളിവിലായിരുന്ന പ്രധാന പ്രതി പൊലീസ് പിടിയിൽ

ക്രൈം സെഡ്ക്

കോട്ടയം: കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നട്ടാശേരിയിൽ നടന്ന ഗാനമേളയ്ക്കിടെ രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. ഏറ്റുമാനൂർ അതിരമ്പുഴ പാറോലിയ്ക്കൽ പടിഞ്ഞാറ്റുംഭാഗം കരയിൽ കൈതമലതാഴെ വീട്ടിൽ ഫൈസൽ ബഷീറി(24)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്.

കുമാരനല്ലൂർ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നട്ടാശേരി മാധവത്ത് ക്ഷേത്രത്തിനു സമീപം നടന്ന ഗാനമേളയ്ക്കിടെ രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
കേസിൽ നേരത്തെ പിടിയിലായ പാറമ്പുഴ ലക്ഷംവീട് കോളനിയിൽ മഹേഷ് (23), പാറമ്പുഴ അത്യാർകുളം അനന്തു (സുധി -22), ചവിട്ടുവരി ഒറ്റപ്ലാക്കൽ ശ്രീദേവ് (18) എന്നിവർ റിമാൻഡിലാണ്. ഇതിനിടെയാണ് കേസിലെ പ്രധാന പ്രതിയായ ഫൈസലിനെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. നഗരത്തിൽ എത്തിയ പ്രതിയെപ്പറ്റി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, ഷാഡോ എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ് ഖന്ന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നട്ടാശേരി മാടപ്പള്ളി ശശികുമാർ (52), നട്ടാശേരി അശോകഭവനിൽ അശോകൻ (47) എന്നിവർക്കാണ് വെട്ടേറ്റത്. ഡിസംബർ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. കുമാരനല്ലൂരിലെ കാർത്തിക ഉത്സവത്തിന്റെ ദിവസം ഗുണ്ടാ അക്രമി മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇരുവരെയും ആക്രമിച്ചത്. ഗാനമേളയ്ക്കിടെയുണ്ടായ വാക്കേറ്റത്തിന് ഒടുവിൽ അക്രമി സംഘം ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.  ശശികുമാറിന്റെ കാലിൽ വെട്ടിയ സംഘം, അശോകനെ വിളക്ക് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

കഞ്ചാവ് കച്ചവടവും, ഗുണ്ടാ ആക്രമണവും മാല മോഷണവും അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഫൈസൽ. ഗാന്ധിനഗർ, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, കടുത്തുരുത്തി പൊലീസ് സ്റ്റേഷനുകളിൽ ഫൈസലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യും.