സ്വർണ വില കുതിക്കുന്നു

സ്വർണ വില കുതിക്കുന്നു

 

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണവില കുതിച്ചു ഉയരുന്നു. കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വീണ്ടും വൻ വർധന രേഖപ്പെടുത്തി. ഗ്രാമിന് 3,635 രൂപയും പവന് 29,080 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ നിരക്ക്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്.

ഡിസംബർ 28 ന് 29,000 ത്തിലേക്ക് ഉയർന്ന നിരക്ക് പിന്നീട് താഴ്ന്നിട്ടില്ല. ഡിസംബർ 27ന് ഗ്രാമിന് 3,625 രൂപയും പവന് 28,920 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബർ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,522.72 ഡോളറാണ് ഇന്നത്തെ നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group