കോട്ടയം കു​​മാ​​ര​​നല്ലൂ​​ര്‍ ബാ​​ങ്കി​​ല്‍  സി​പി​എം നേ​താ​വി​ന്‍റെ അ​ഴി​മ​തി​: കേ​സെടു​ക്കാ​ത്ത​ത് ഉ​ന്ന​ത ഇടപെടല്‍ മൂലമെന്ന് ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ്

കോട്ടയം കു​​മാ​​ര​​നല്ലൂ​​ര്‍ ബാ​​ങ്കി​​ല്‍ സി​പി​എം നേ​താ​വി​ന്‍റെ അ​ഴി​മ​തി​: കേ​സെടു​ക്കാ​ത്ത​ത് ഉ​ന്ന​ത ഇടപെടല്‍ മൂലമെന്ന് ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ്

സ്വന്തം ലേഖിക

കോ​​ട്ട​​യം: കു​​മാ​​ര​​നല്ലൂ​​ര്‍ ബാ​​ങ്കി​​ല്‍ അഴിമതി നടത്തിയതിൽ സി​​പി​​എം നേ​​താ​​വി​​നെതിരെ തെ​​ളി​​വു​​ണ്ടാ​​യി​​ട്ടും കേ​​സ് എ​​ടു​​ക്കാ​​ത്ത​​ത് ഉ​​ന്ന​​ത സി​​പി​​എം ഇ​​ട​​പെ​​ട​​ല്‍ കൊ​​ണ്ടാ​​ണെ​ന്ന് ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​ജി​​ന്‍ ലാ​​ല്‍.

മു​​ൻപും നി​​ക്ഷേ​​പ​​ക​​രു​​ടെ പ​​ണം ത​​ട്ടി​​യെ​​ടു​​ത്തു പി​​ടി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള നേ​​താ​​വി​​നെ ബാ​​ങ്ക് ഭ​​ര​​ണ​​സ​​മി​​തി ത​​ന്നെ ജോ​​ലി​​യി​​ല്‍​​ നി​​ന്നും പു​​റ​​ത്താ​​ക്കേ​​ണ്ടി വ​​ന്ന സാ​​ഹ​​ച​​ര്യം പ​​രി​​ശോ​​ധി​​ക്ക​​ണം. സി​​പി​​എം ഏ​​റ്റു​​മാ​​നൂ​​ര്‍ ഏ​​രി​​യാ ക​​മ്മി​​റ്റി അം​​ഗ​​വും 10 വ​​ര്‍​​ഷം കു​​മാ​​ര​​ന​​ല്ലൂ​​ര്‍ ലോ​​ക്ക​​ല്‍ ക​​മ്മി​​റ്റി സെ​​ക്ര​​ട്ട​​റി​​യുമായിരുന്ന നേതാവ് നിലവിൽ ​​ബാ​​ങ്കി​​ല്‍ ക​​ള​​ക്‌​ഷ​​ന്‍ ഏ​​ജ​​ന്‍റാ​​യി ജോ​​ലി ചെയ്യുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നി​​ര​​വ​​ധി പ​​രാ​​തി​​ക​​ള്‍ ഉ​​ണ്ടാ​​യി​​ട്ടും ഇ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ കേ​​സ് എ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​ത് മ​​ന്ത്രി​​യു​​ടെ ഇ​​ട​​പെ​​ട​​ല്‍ കൊ​​ണ്ടാ​​ണെന്നാണ് ആരോപണം.

ജി​​ല്ല​​യി​​ല്‍ സ​​മാ​​ന​​മാ​​യ ത​​ട്ടി​​പ്പു​​ക​​ള്‍ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെട്ടു.

കു​​മാ​​ര​​നല്ലൂ​​ര്‍ ബാ​​ങ്കി​​ല്‍ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ സി​​പി​​എം നേ​​താ​​വി​​നെ​​തി​​രേ കേ​​സ് എ​​ടു​​ക്കു​​വാ​​ന്‍ ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ല്‍ ബി​​ജെ​​പി ശ​​ക്ത​​മാ​​യ സ​​മ​​ര പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി മു​മ്പോട്ട് പോ​​കു​​മെ​​ന്ന് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​ജി​​ന്‍ ലാ​​ല്‍ അ​​റി​​യി​​ച്ചു.